മലയാള ചലച്ചിത്ര നടൻ കൃഷണകുമാറിനെയും കുടുംബത്തെയും അറിയാത്ത മലയാളികൾ ചുരുക്കമാണ്. ഭാര്യ സിന്ധുവും നാല് പെൺമക്കളും അടങ്ങുന്ന കുടുംബത്തിലെ ഒരേ ഒരു ആൺ തരിയാണ് കൃഷ്ണകുമാർ. മലയാളികൾ ഒരുപോലെ ഇഷ്ട്ടപെടുന്ന താര കുടുംബം കൂടിയാണ് കൃഷ്ണകുമാറിന്റേത്. താരത്തിന്റെ മൂത്ത മകളായ അഹാനയും സിനിമയിൽ നായികയായി തിളങ്ങാൻ തുടങ്ങിയതോടെ കുടുംബത്തിന്റെ സന്തോഷം ഇരട്ടിയായി എന്ന് തന്നെ പറയാം. പൊതു പരിപാടികളിലും കുടുംബ സമേതം ആണ് ഇവർ പങ്കെടുക്കാറുള്ളത്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം താഴ്മ മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.

ഇപ്പോഴിതാ തന്റെ അമ്മയുടെ പഴയകാല ചിത്രങ്ങൾ ഒരിക്കൽ കൂടി പുനരാവിഷ്കരിച്ചിരിക്കുകയാണ് കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ഇഷാനി. സിന്ധുവിന്റെ പഴയ ചിത്രത്തിലെ അതെ ഗെറ്റപ്പൊടെ തന്നെയാണ് ഇഷാനിയും എത്തിയിരിക്കുന്നത്. വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാം തന്റെ അമ്മേടേത് പോലെ തന്നെ പ്രത്യേകം ശ്രദ്ധിച്ചാണ് താരം ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. അത് കൊണ്ട് തന്നെ ചിത്രത്തിൽ ഏതാണ് ‘അമ്മ എന്നും ഏതാണ് മകൾ എന്നും അൽപ്പം ശ്രദ്ധിച്ചാൽ മാത്രമേ ആരാധകർക്ക് മനസിലാകൂ. ഇഷാനി തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ ചിത്രങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടി നായകനായി എത്തുന്ന വൺ എന്ന ചിത്രത്തിലൂടെ ഇഷാനിയും ചലച്ചിത്ര രംഗത്തേക്ക് ചുവടുവെക്കുകയാണ്.
ചിത്രങ്ങൾ കാണാം