ബോളിവുഡ് ലോകം കണ്ട ഏറ്റവും ചിലവേറിയ വിവാഹമോചനം,, നഷ്ടപരിഹാരമായി നൽകിയത് കോടികൾ!

Hrithik Roshan divorce remuneration
Hrithik Roshan divorce remuneration

ബോളിവുഡ് സിനിമ ലോകത്ത് താരങ്ങളുടെ വിവാഹം വളരെ ആർഭാടപൂർണമായാണ് തടത്താറുള്ളത്. ആരാധകർ അവ ആഘോഷിക്കാറുമുണ്ട്. അത് പോലെ തന്നെയാണ് വിവാഹമോചനങ്ങളും. വിവാഹമോചന വാർത്തകൾ കൊട്ടിഘോഷിക്കാനും ആരാധകർ മറക്കില്ല. ബോളിവുഡ് കണ്ട ഏറ്റവും ചിലവേറിയ വിവാഹമോചനം നടത്തിയത് ലോകമെമ്പാടും ആരാധകർ ഉള്ള താരം ഹൃതിക് റോഷൻ ആയിരുന്നു. ഹൃത്വിക് തന്റെ ഭാര്യ സുസാനുമായുള്ള ബന്ധം വേർപെടുത്താൻ വേണ്ടി ചെലവാക്കിയത് 380-400 കോടി രൂപയാണ്.

Hrithik Roshan-Sussanne Khan
Hrithik Roshan-Sussanne Khan

ദീർഘനാളത്തെ പ്രണയത്തിനുശേഷം 2000 ൽ ആയിരുന്നു ഇരുവരും വിവാഹിതർ ആയത്. 14 വര്ഷം നീണ്ടുനിന്ന ദാമ്പത്യ ജീവിതത്തിനു ശേഷം 2014 ൽ ഇവർ വിവാഹബന്ധം വേർപെടുത്തുകയായിരുന്നു. ബന്ധം വേർപ്പെടുത്തുവാൻ തനിക്ക് 400 കോടി രൂപ വേണമെന്നാണ് സുസ്സൻ ഹൃതികിനോട് ആവിശ്യപ്പെട്ടത്. തുടർന്ന് താരം  380 കോടി രൂപ നൽകാമെന്ന് സമ്മതിച്ചു. സിനിമ ലോകത്തെ ഏറ്റവും ചിലവേറിയ ഒരു വിവാഹ മോചനമായിരുന്നു ഹൃതികിന്റെയും സുസ്സാന്റെയും.