ഗ്രേസ് ആന്റണിയുടെ പുത്തൻ ലുക്കിൽ അമ്പരന്നു ആരാധകർ, ചിത്രങ്ങൾ വൈറൽ

Grace Antony in Asianet Film Award
Grace Antony in Asianet Film Award

ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് ഗ്രേസ് ആന്റണി. ആദ്യം ചെയ്ത ചിത്രത്തിൽ ചെറിയ വേഷമാണ് കിട്ടിയതെങ്കിലും കുമ്പളങ്ങി നെറ്സ് എന്ന ഒറ്റ ചിത്രംകൊണ്ട് തന്നെ ഗ്രേസ് ആരാധകരുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞു. വളരെ മികച്ച പ്രതികരണം ആണ് കുമ്പളങ്ങി നെറ്റസിലെ അഭിനയത്തിന് ഗ്രസിനു ലഭിച്ചത്.  താരത്തിന്റെതായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ ഒരു ഹലാല്‍ ലൗ സ്റ്റോറി’. ചിത്രത്തിൽ ഇന്ദ്രജിത്തിന്റെ നായികയായാണ് ഗ്രേസ് എത്തുന്നത്.

കഴിഞ്ഞ ദിവസം നടന്ന ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡിൽ ഗ്രേസും പങ്കെടുത്തിരുന്നു. താരത്തിനും അവാർഡ് ലഭിച്ചിരുന്നു. കിടിലന്‍ മേക്കോവറിലാണ് താരം ചടങ്ങിനെത്തിയത്.ഇതിന്റെ ചിത്രങ്ങള്‍ ഗ്രേസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.മികച്ച പ്രതികരണമാണ് പുത്തൻ ലുക്കിൽ ഉള്ള ഗ്രേസിന്റെ ചിത്രങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. മേക്കപ്പ്മാൻ ശിവ ആണ് താരത്തെ ഇങ്ങനെ പുത്തൻ മേക്കോവറിൽ അണിയിച്ചൊരുക്കിയത്.

ഗ്രേസ് ആന്റണിയുടെ ചിത്രങ്ങൾ കാണാം

Grance Antony 1
Grance Antony 1
Grance Antony 2
Grance Antony 2
Grance Antony 3
Grance Antony 3