മലയാളത്തിൽ ഇത് സൈക്കോ സിനിമകളുടെ കാലം, ഫോറൻസിക് ട്രൈലെർ പുറത്ത്

Forensic Trailer
Forensic Trailer

ടോവിനോ തോമസിനേയും മംമ്ത മോഹൻദാസിനെയും കേന്ദ്രകഥാപാത്രങ്ങൾ ആക്കി അഖില്‍ പോളും അനസ് ഖാനും ചേർന്ന് ഒരുക്കുന്ന ചിത്രമാണ് ഫോറൻസിക്. ചിത്രത്തിൽ സാമുവൽ ജോൺ കാട്ടൂക്കാരൻ എന്ന ഫോറൻസിക് ഓഫീസർ ആയാണ് ടോവിനോ തോമസ് എത്തുന്നത്. മംമ്ത മോഹൻദാസ് കമ്മീഷണറായ റിതിക സേവ്യര്‍ ഐപിഎസ് ആയാണ് വേഷമിടുന്നത്. സൈക്കോ കില്ലറിന്റെ കഥപറയുന്ന ഒരു ത്രില്ലെർ ആണ് ചിത്രം. അഞ്ചാം പാതിരായ്ക്ക് ശേഷം മലയാളത്തിൽ പുറത്തിറങ്ങുന്ന സൈക്കോ കില്ലറിന്റെ കഥ പറയുന്ന ചിത്രം ആണിത്.

നെവിസ് സേവ്യര്‍, സിജു മാത്യു എന്നിവരുടെ സംയുക്ത സംരംഭമായ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഖില്‍ ജോര്‍ജ്ജാണ് സിനിമയുടെ ഛായാഗ്രഹണം. ജെയ്ക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രം മാർച്ച 6 നു തിയേറ്ററിൽ എത്തും.

ഫോറൻസിക് ട്രൈലെർ കാണാം