ഫോറൻസിക് മൂവി റിവ്യൂ: ഇത് മലയാള സിനിമയിലേക്കുള്ള മറ്റൊരു സംഭാവന!

Forensic Movie Review
Forensic Movie Review

ടോവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി അനസ് ഖാനും അഖിൽ പോളും ചേർന്നൊരുക്കുന്ന ചിത്രമാണ് ഫോറൻസിക്. ഒരു ക്രൈം ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഋതിക് സേവിയർ ഐ പി എസ് എന്ന പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിൽ ചിത്രത്തിൽ എത്തുന്നത് മംമ്ത മോഹൻദാസ് ആണ്. ഫോറൻസിക് ഉദ്യോഗസ്ഥനായാണ് ചിത്രത്തിൽ ടോവിനോയും എത്തുന്നത്.

Forensic Box Office Collection
Forensic Box Office Collection

ചിത്രത്തിന്റെ റിവ്യൂ വായിക്കാം

മലയാളത്തിത്തിൽ ഇന്ന് സൈക്കോ സിനിമകളുടെ കാലമാണ്. ഒരേ രീതിയിൽ കൊലപാതകം നടത്തുന്ന കൊലപാതകികൾ ആണ് ഇപ്പോഴത്തെ ട്രെൻഡ് എന്ന് തന്നെ പറയാം. അത് പോലെ തന്നെ ഒരേ രീതിയിൽ കോല ചെയ്യുന്ന കൊലപാതകിയെ ഫോറൻസിക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പിടികൂടുന്നതാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. നഗരത്തില്‍ നടക്കുന്ന തുടര്‍ക്കൊലപാതകങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. സൈക്കോ ത്രില്ലെർ സിനിമകൾ മുൻപ് ഇറങ്ങിയിട്ടുണ്ടെങ്കിലും അതിൽ നിന്നൊക്കെ വ്യത്യസ്തമായി ഈ കഥയെ അവതരിപ്പിക്കാൻ ചിത്രത്തിന്റെ സംവിധായകർ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

Forensic Movie Collection
Forensic Movie Collection

സാധാരണ ജനങ്ങൾക്ക് അത്ര പരിചിതമല്ലാത്ത ആളുകൾ ആണ് ഫോറൻസിക് ഉദ്യോഗസ്ഥർ. അതികം ക്രൈം ത്രില്ലെർ സിനിമകളിൽ പോലും ഫോറൻസിക് ഉദ്യോഗസ്ഥരെ കാണിച്ചിട്ടില്ല. അത് കൊണ്ട് തന്നെ ഫോറൻസിക് ഉദ്യോഗസ്ഥനെ കേന്ദ്ര കഥാപാത്രമാക്കി അവതരിപ്പിച്ചതിൽ സംവിധായകർ പ്രത്യേക പ്രശംസ അർഹിക്കുന്നു. ടോവിനോ തോമസ് വളരെ മനോഹരമായി തന്നെയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നിപ്പിലും നടപ്പിലും നോട്ടത്തിലുമെല്ലാം ഒരു ഫോറൻസിക് ഉദ്യോഗസ്ഥനെയാണ് സ്‌ക്രീനിൽ പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞത്. സിനിമയുടെ പല ഘട്ടങ്ങളിലും പേടിയും ഭയവും കാണികളിൽ നിറയ്ക്കുന്നതിൽ ഈ സംവിധായകർ വിജയിക്കുകയും ചെയ്തു.

Forensic Review
Forensic Review

രഞ്ജി പണിക്കര്‍, പ്രതാപ് പോത്ത്, സെെജു കുറുപ്പ്, റോണി ഡേവിഡ്, റെബ മോണിക്ക, നീന കുറുപ്പ്, തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. അഖില്‍ ജോര്‍ജാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ജേക്ക് ബിജോയിയാണ് സംഗീതം നി‍‍ര്‍വ്വഹിച്ചിരിക്കുന്നത്.