കൊറോണ വൈറസ്; ബോധവല്‍ക്കരണ വിഡിയോയുമായി ഫെഫ്ക! വൈറലായി ആദ്യ വീഡിയോ വണ്ടര്‍ വുമന്‍ വനജ

നമ്മളെ സൂക്ഷിക്കാൻ നമുക്ക് മാത്രമേ പറ്റു. ആരോഗ്യവകുപ്പും ഗവണ്മെന്റും പറയുന്ന എല്ലാ സുരക്ഷാ ക്രെമീകരണങ്ങളും നമ്മൾ ഏവരും പാലിക്കേണ്ടതാണ് ഇല്ലെങ്കിൽ അത് നമുക്ക് മാത്രമല്ല മറ്റു പലർക്കും ദോഷമായി ഭവിക്കുന്നതാണ്. കൊറോണ ലോകമെങ്ങും പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍, കോവിഡ് 19നെ നേരിടാന്‍ ബോധവല്‍ക്കരണ ചിത്രങ്ങളുമായി സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക രം​ഗത്ത്, ഒന്‍പത് ബോധവല്‍ക്കരണ ചിത്രങ്ങളാണ് ഫെഫ്കയുടെ എന്റര്‍ടൈന്‍മെന്‍റ് യൂ ട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്.

ഇതില്‍ വണ്ടര്‍ വുമണ്‍ വനജയാണ് ആദ്യ ചിത്രമായി പുറത്തിറങ്ങിയത്, എല്ലാവരും സുരക്ഷിതരായാലേ നമ്മളും സുരക്ഷിതരാകൂ എന്ന സന്ദേശം മുന്നോട്ട് വെക്കുന്ന വണ്ടര്‍ വുമണ്‍ വനജ നിത്യ വേതനം കൈപ്പറ്റുന്നവരെ നമ്മള്‍ ചേര്‍ത്തു പിടിക്കണമെന്ന ആശയം ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു.

ചിത്രത്തില്‍ മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, രജീഷ വിജയന്‍, കുഞ്ചന്‍, അന്ന രാജന്‍, ജോണി ആന്റണി, സോഹന്‍ സീനുലാല്‍, സിദ്ധാര്‍ത്ഥ ശിവ തുടങ്ങിയവരും ചിത്രങ്ങളില്‍ പങ്കാളികളാകുന്നു.