അഭിനയത്തിലേക്ക് വന്നത് മറ്റൊരു ജോലിയും കിട്ടാഞ്ഞത് കൊണ്ട്, വെളിപ്പെടുത്തി ഫഹദ് ഫാസിൽ

Fahadh Faasil about producers
Fahadh Faasil about producers

താനൊരു നടനായി മാറുമെന്ന് ഒരിക്കൽ പോലും സ്വപ്നം കണ്ടിരുന്നില്ല എന്നും വേറെ ഒരു ജോലിയും കിട്ടാത്തത് കൊണ്ടാണ് അഭിനയിക്കാൻ ഒരുങ്ങി തിരിച്ചതെന്നും മലയാളത്തിലെ യുവ താരനിരയിൽ മുൻപന്തിയിൽ നിൽക്കുന്ന ഫഹദ് ഫാസിൽ പറയുന്നു. ഒരു അഭിമുഖത്തിനിടയിൽ ആണ് താരം ആ സത്യങ്ങൾ വെളിപ്പെടുത്തുന്നത്.

Fahadh Faasil
Fahadh Faasil

ഡിഗ്രി പോലും ഞാന്‍പൂര്‍ത്തിയാക്കിയിട്ടില്ല. പഠിക്കാന്‍ മോശമായത് കൊണ്ടൊന്നുമല്ല. മറിച്ച്‌ ഒന്നിലും എനിക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ല എന്നത് തന്നെ. എന്നാല്‍ പിന്നീട് കിട്ടിയ അഭിന്ദനങ്ങള്‍ ഇത് തന്നെയാണ് എന്റെ വഴിയെന്ന് ഉറപ്പിച്ചു. ജീവിതകാലം മുഴുവന്‍ സിനിമയില്‍ അഭിനയിക്കണമെന്ന് നിര്‍ബന്ധമില്ല. ഈ ജോലി ചെയ്യാനാകുന്ന അത്രയും കാലം ചെയ്യും. ഫഹദ് പറഞ്ഞു.

ട്രാൻസ് ആണ് ഫഹദിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം. ചിത്രം ഫെബ്രുവരി 14 നു തീയേറ്ററുകളിൽ എത്തും. അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നസ്രിയയും പ്രധാന വേഷത്തിൽ എത്തുന്നു.  ‘ബാംഗ്ലൂര്‍ ഡേയ്സ്’, ‘പ്രേമം’, ‘പറവ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണ് ട്രാന്‍സ്.