മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ദൃശ്യം എന്ന ചിത്രം. ഈ ചിത്രത്തിൽ മോഹൻലാലിന്റെ ഇളയമകളായി വേഷമിട്ടത് എസ്തർ അനിൽ ആയിരുന്നു. ചിത്രം പുറത്തിറങ്ങിയതിന് ശേഷം മികച്ച സ്വീകരണാമായിരുന്നു എസ്തർ ഉൾപ്പെടെ ചിത്രത്തിൽ അഭിനയിച്ചവർക്ക് ലഭിച്ചത്. തുടർന്ന് ചിത്രത്തിന്റെ തമിഴ്, തെലുങ്കു പതിപ്പുകളിലും അഭിനയിക്കാൻ എസ്തറിനു ഭാഗ്യം ലഭിച്ചു. ചിത്രം പുറത്തിറങ്ങിയതിന് ശേഷം എസ്തറിന്റെ ജീവിതത്തിൽ തന്നെ വഴിത്തിരിവായി. ചിത്രത്തിലെ താരത്തിന്റെ അസാമാന്യ അഭിനയം തന്നെയായിരുന്നു അതിന്റെ കാരണവും. നിരവധി ആരാധകരെയാണ് ഒറ്റ ചിത്രം കൊണ്ട് എസ്തർ സ്വന്തമാക്കിയത്.

ഇപ്പോൾ താരത്തിന്റെ പുറത്തിറങ്ങിയ ഒരു ഡാൻസ് വീഡിയോ കണ്ട അമ്പരന്നിരിക്കുകയാണ് ആരാധകർ. സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുന്ന താരത്തിന്റെ വീഡിയോ താരം തന്നെയാണ് താനെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബനിയനും ഷോട്സും അണിഞ്ഞ താരത്തിന്റെ വീഡിയോ കണ്ടു ആരാധകർ അമ്പരന്നിരിക്കുകയാണ്. ഈ ലോക്ക് ഡൌൺ കാലത് എന്റെ അലസത മാറ്റാൻ കാരണം എന്റെ സുഹൃത്തുക്കൾ ആണെന്നായിരുന്നു എസ്തർ വീഡിയോക്കൊപ്പം പങ്കുവെച്ചിരിക്കുന്ന കുറിപ്പ്.