മലയാള സിനിമയിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്റേതായ സ്ഥാനം നേടിയ നടനാണ് ദുൽഖർ സൽമാൻ .മമ്മൂട്ടിയുടെ മകൻ എന്നതിൽ ഉപരി തന്റെ കഠിനാധ്വാനവും പരിശ്രമവും കൊണ്ടാണ് ദുൽഖർ എന്ന ഡി ക്യു ഇന്ന് ഈ നിലയിൽ എത്തിയത് .നല്ലൊരു സുഹൃത്ത് വലയവും സൂക്ഷിക്കുന്ന ഒരു നടൻ കൂടിയാണ് ദുൽഖർ മലയാളത്തിൽ തന്നെ നിവിന്‍ പോളി, ഉണ്ണി മുകുന്ദന്, ഗ്രിഗറി, പൃഥ്വിരാജ്, ഫഹദ് ഫാസിൽ എന്നിങ്ങനെ എല്ലാവരുമായി വളരെ അടുത്ത സൗഹൃദമാണുള്ളത്.
എന്നാൽ ഇപ്പോൾ തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ദുൽഖർ. തന്റെ ഏറ്റവും പുതിയ ചിത്രമായ കുറുപ്പിന്റെ റിലീസിന് ശേഷം നല്കിയ അഭിമുഖത്തിലാണ് തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ കുറിച്ച് ദുല്‍ഖര്‍ വെളിപ്പെടുത്തുന്നത്. നടൻ സണ്ണി വെയിനാണ് ദുൽഖറിന്റെ ഏറ്റവും ഏടുത്ത സുഹൃത്ത്. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും സിനിമയിൽ എത്തുന്നത്. ചിത്രത്തിന്റെ വര്‍ക്ക് ഷോപ്പ് മുതല്‍ തന്റെ കൂടെ കൂടിയതാണ് അത് ഇതുവരെ വിട്ടു പോയിട്ടില്ല എന്നാണ് ദുല്‍ഖറും പറയുന്നത്.
ദുൽഖറിന്റെ വാക്കുകൾ ഇങ്ങനെ
സെക്കന്റ് ഷോയുടെ വര്‍ക്ക് ഷോപ്പ് മുതല്‍ തുടങ്ങിയതാണ്. ഇപ്പോഴും എന്നെ വിട്ട് പോയിട്ടില്ല. എന്റെ ഏത് ലൊക്കേഷനിലും എങ്ങനെയെങ്കിലും കറങ്ങിത്തിരിഞ്ഞ് സണ്ണി എത്തും. ഇടയ്ക്ക് ഞാന്‍ സ്വപ്നം കണ്ടു. വല്ലാതെ മിസ്സ് ചെയ്തപ്പോള്‍ വിളിച്ചു. ഞാന്‍ വരുന്നുണ്ട് എന്ന് പറയും. അത് വരും. എപ്പോള്‍ വരും എപ്പോള്‍ പോകും എന്നൊന്നും പറയാന്‍ കഴിയില്ല. ചോദിച്ചാല്‍ പറയും പോയി എന്ന്. പക്ഷെ അതൊരു വിശ്വാസമാണ്.. എപ്പോഴും കൂടെയുണ്ടാവും. എന്തിനും സപ്പോര്‍ട്ട് ഉണ്ടാവും. ചില സിനിമകള്‍ ചെയ്യുമ്പോള്‍ വിളിക്കും വലിയ പടമാണ്, നീ വന്ന് അനുഗ്രഹിക്കണം എന്നൊക്കെ പറയും” ദുല്‍ഖര്‍ പറഞ്ഞു.
സെക്കന്റ് ഷോയ്ക്ക് ശേഷം നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിലും സണ്ണി വെയിനും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ച് അഭിനയിച്ചിരുന്നു. അത് പോലെ സണ്ണി വെയ്ൻ നായകനായ ആന്മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലൂലും അതിഥി വേഷത്തിൽ ദുൽഖർ എത്തിയിരുന്നു അവസാനം ഇറങ്ങിയ കുറുപ്പിലും ദുൽഖറിനോടൊപ്പം സണ്ണിവെയിൻ അഭിനയിച്ചിരുന്നു.