തിരക്കുകൾക്കെല്ലാം അല്പം ഇടവേള നൽകി ക്വാറന്റൈൻ കാലം കുടുംബത്തിനൊപ്പം ചിലവഴിക്കുകയാണ് ദുൽഖർ സൽമാൻ. കഴിഞ്ഞ ദിവസം പുറത്തുവന്ന താരത്തിന്റെ പാചക വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. ഇതിനുപിറകേ ദുൽഖറിന്റെ മറ്റൊരു പോസ്റ്റ് ആരാധകരെ കൂടുതൽ കൗടുക്കമുണർത്തിച്ചിരിക്കുകയാണ്.

വിരലുകളിലെല്ലാം നെയില്‍പോളിഷ് ഇട്ടിരിക്കുകയാണ് താരം, കയ്യിലൊരു സ്റ്റിക്കര്‍ ടാറ്റൂവും പതിച്ചിട്ടുണ്ട്. ക്വാറന്റയിന്‍ കാലത്തെ ഒരു അച്ഛന്റെ ജീവിതം ചിത്രത്തിലൂടെ പങ്കുവയ്ക്കുകയാണ് ദുല്‍ഖർ സൽമാൻ.
നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രത്തിന് താഴെ കമെന്റുമായി എത്തിയിരിക്കുന്നത്. സിനിമ താരങ്ങളും ചിത്രങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. അപ്രതീക്ഷിതമായി വീണുകിട്ടിയ അവസരം കുടുംബത്തിനൊപ്പം ആസ്വദിക്കുകയാണ് ദുൽഖർ സൽമാൻ.