ദുൽഖറും കാജലും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് ആരംഭിക്കുന്നു!

Dulquer and Kajal joining together
Dulquer and Kajal joining together

മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാനും തെന്നിന്ത്യൻ താരസുന്ദരി കാജൽ അഗർവാളും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് ആരംഭിക്കുന്നു. ആദ്യമായാണ് ദുൽഖറും കാജലും ഒന്നിച്ചു അഭിനയിക്കാൻ പോകുന്നത്. ഇവർ ഒന്നിച്ചു സിനിമ ചെയ്യാൻ പോകുന്ന വാർത്ത നേരുത്തെ തന്നെ സോഷ്യൽ മീഡിയയിൽ പരന്നിരുന്നു. അടുത്തിടെയാണ് ദുൽഖറിന്റെ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താൽ ചിത്രം പുറത്തിറങ്ങിയത്. മികച്ചവിജയം ആയിരുന്നു ചിത്രം നേടിയത്. ദുൽഖറും കാജലും ഒന്നിക്കാൻ പോകുന്നുവെന്ന് വാർത്തകൾ കേട്ടപ്പോൾ മുഴുവൻ ആവേശത്തിലാണ് ആരാധകർ.

Kajal and Dulquer
Kajal and Dulquer

നൃത്ത സംവിധായിക ബ്രിന്ദ മാസ്റ്റര്‍ ഒരുക്കുന്ന ചിത്രത്തില്‍ ഇരുവരും പ്രധാനകഥാപാത്രങ്ങളായി എത്തും. ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2ല്‍ ആണ് കാജല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.  പ്രണയ കഥയാണ് ഇത് എന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ചിത്രം മലയാളത്തിലും, തമിഴിലും റിലീസ് ചെയ്യും. ചിത്രം ഈ വര്ഷം തന്നെ പുറത്തിറങ്ങുമെന്നാണ് വാർത്തകൾ. കണ്ണും കണ്ണും കൊള്ളയടിത്തല്‍ എന്ന ചിത്രമാണ് ദുല്‍ഖറിന്റെ റിലീസ് ചെയ്ത പുതിയ തമിഴ് ചിത്രം. തമിഴ്നാട്ടില്‍ വലിയ വിജയമാണ് ചിത്രം നേടിയത്.