ആരാധകർക്കുള്ള മോഹൻലാലിന്റെ സർപ്രൈസ്, ദൃശ്യം രണ്ടാം ഭാഗം ഒരുങ്ങുന്നു!

മലയാള സിനിമയുടെ താരരാജാവ് മോഹൻലാലിന്റെ ജന്മദിനം നാളെയാണ്. ഈ കൊല്ലം ആഘോഷങ്ങൾ ഇല്ലാതെ ലളിതമായി ആണ് താരം തന്റെ പിറന്നാൾ ആഘോഷിക്കുന്നത്. എന്നാൽ ആരാധകർക്ക് ഒരു വലിയ സർപ്രൈസുമായാണ് ഇപ്പോൾ ആന്റണി പെരുമ്പാവൂർ എത്തിയിരിക്കുന്നത്. മലയാള സിനിമയുടെ തന്നെ ചരിത്രം തിരുത്തി കുറിച്ച ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. ലോക്ക് ഡൌൺ കഴിഞ്ഞാൽ മോഹൻലാൽ ആദ്യം അഭിനയിക്കാൻ പോകുക ദൃശ്യം 2 വിൽ ആയിരിക്കുമെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.മോഹൻലാലും മീനയും മുഖ്യ വേഷത്തിൽ എത്തിയ ദൃശ്യത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. മലയാള സിനിമ അത് വരെ നേടിയ റെക്കോർഡുകൾ എല്ലാം തകർത്തുകൊണ്ടുള്ളതായിരുന്നു ദൃശ്യത്തിന്റെ കളക്ഷനും. ആദ്യഭാഗം സംവിധാനം ചെയ്ത് ജിത്തു ജോസഫ് തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം. ആദ്യ ഭാഗത്തിൽ എത്തിയ ഒട്ടുമിക്ക താരങ്ങളും രണ്ടാം ഭാഗത്തും ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് രണ്ടാം ഭാഗവും നിർമ്മിക്കുന്നത്. 2013 ൽ ചിത്രം പുറത്തിറങ്ങിയതിന് ശേഷം ചിത്രത്തിലേത് പോലെ നിരവധി കൊലപാതകങ്ങൾ ആണ് റിപ്പോർട് ചെയ്തത്.