ഡോൺ ടോണി വീണ്ടും വിവാഹിതനായി!

Don Tony second marriage
Don Tony second marriage

കുടുംബ പ്രേഷകരുടെ പ്രിയങ്കരിയായ താരമായിരുന്നു മേഘ്ന വിൻസെന്റ്. തമിഴ് മലയാളം സീരിയലുകളിൽ നിറഞ്ഞു നിന്ന താരം കൂടി ആയിരുന്നു മേഘ്ന. എന്നാൽ സീരിയലിൽ നായികയായി തിളങ്ങി നിന്നപ്പോൾ ആയിരുന്നു പ്രശസ്ത സിനിമ സീരിയൽ താരം ഡിമ്പിളിന്റെ സഹോദരനുമായുള്ള താരത്തിന്റെ വിവാഹം നിശ്ചയിച്ചത്. വിവാഹ തിരക്കുകൾ തുടർന്ന് താരം അഭിനയിച്ചുകൊണ്ടിരുന്ന ടെലിവിഷൻ പരമ്പരയിൽ നിന്നും പിന്മാറുകയായിരുന്നു. ശേഷം ആർഭാടപൂർവ്വം നടന്ന മേഘ്‌നയുടെയും ഡോണിന്റെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. എന്നാൽ ഒരു വർഷത്തെ ദാമ്പത്യത്തിനു ശേഷം ഇവർ അടുത്തിടെ ബന്ധം വേർപെടുത്തിയിരുന്നു. ഈ വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയം ആയിരുന്നു.

ഇപ്പോൾ മേഘ്‌നയുടെ മുൻഭർത്താവും ഡിംപിളിന്റെ സഹോദരനുമായ ഡോൺ വീണ്ടും വിവാഹിതനായി എന്ന വാർത്തയാണ് പുറത്തു വരുന്നത്. കോട്ടയം സ്വദേശിയായ ഡിവൈൻ ക്ലാര എന്ന യുവതിയുമായാണ് ഡോണിന്റെ രണ്ടാം വിവാഹം നടന്നതെന്നാണ് വാർത്തകൾ പറയുന്നത്. ഈ ലോക്ക്ഡൗൺ കാലത്തിൽ വളരെ ലളിതമായി നടത്തിയ വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തിരുന്നത്. തൃശ്ശൂരിൽ വെച്ചായിരുന്നു ഇരുവരും വിവാഹിതരായതെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ മേഘ്നയും ഡോണും തമ്മിലുള്ള വിവാഹമോചനത്തിന്റെ കാരണം ഇപ്പോഴും ഇവർ പുറത്തുവിട്ടിട്ടില്ല.