ടെലിവിഷൻ സീരിയലിൽ നായികയായി എത്തിയതോടെ മേഘ്ന വിൻസെന്റ് കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചതമായ താരമാണ് മേഘ്ന വിൻസെന്റ്. എന്നാൽ സീരിയലിൽ നായികയായി തിളങ്ങി നിന്നപ്പോൾ ആയിരുന്നു പ്രശസ്ത സിനിമ സീരിയൽ താരം ഡിമ്പിളിന്റെ സഹോദരനുമായുള്ള താരത്തിന്റെ വിവാഹം നിശ്ചയിച്ചത്. വിവാഹ തിരക്കുകൾ തുടർന്ന് താരം അഭിനയിച്ചുകൊണ്ടിരുന്ന ടെലിവിഷൻ പരമ്പരയിൽ നിന്നും പിന്മാറുകയായിരുന്നു. ശേഷം ആർഭാടപൂർവ്വം നടന്ന മേഘ്നയുടെയും ഡോണിന്റെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
വെറും ഒരു വര്ഷം മാത്രം നീണ്ടു നിന്ന ഇവരുടെ വിവാഹ ബന്ധം എട്ടു മാസങ്ങൾക്ക് മുന്നാണ് അവസാനിപ്പിച്ചത്. പരസ്പരം മനസിലാക്കി ഇരു വഴിയിലൂടെ സഞ്ചരിക്കാമെന്നു ഇരുവരും ചേർന്നെടുത്ത തീരുമാനം ആണെന്നായിരുന്നു മേഘ്നയുടെ മുൻ ഭർത്താവായിരുന്ന ഡോൺ പ്രതികരിച്ചത്. ഡോണിന്റെ സഹോദരിയും നടിയുമായ ഡിംപിൾ റോസും മേഘ്നയും തമ്മിൽ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. ഈ സൗഹൃദം ആയിരുന്നു മേഘ്നയുടെയും ഡോണിന്റെയും വിവാഹത്തിലേക്ക് നയിച്ച ഘടകവും. ഇപ്പോൾ ഇവരുടെ വിവാഹ മോചന വാർത്തയോട് ഡിംപിളും പ്രതികരിക്കുകയാണ്.

വിവാഹ മോചനം എന്നത് രണ്ടു പേരുടെ വ്യക്തി പരമായ കാര്യം ആണെന്നും അതിന്റെ കാരണം എല്ലാരോടും വെളിപ്പെടുത്തേണ്ടതില്ലെന്നുമാണ് ഡിംപിൾ പ്രതികരിച്ചത്. മേഘ്നയുമായുള്ള സൗഹൃദത്തിൽ തനിക്ക് കുറ്റബോധം ഒന്നും തോന്നിയിട്ടില്ലെന്നും ഡിമ്പിൾ പറഞ്ഞു.