കിടിലൻ മേക് ഓവറിൽ തിളങ്ങി ഞാൻ പ്രകാശനിലെ ടീനമോൾ

Devika Sanjay Photoshoot
Devika Sanjay Photoshoot

സത്യൻ അന്തിക്കാട്-ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ പിറന്ന മികച്ച ചിത്രമാണ് ഞാൻ പ്രകാശൻ. ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ടീന മോൾ എന്ന ദേവിക സഞ്ജയ് യെ പ്രേക്ഷകർ അത്രപെട്ടെന്നൊന്നും മറക്കില്ല. തന്റെ ആദ്യ ചിത്രം കൊണ്ട് തന്നെ  മനസുകളിൽ ഇടം നേടാൻ കഴിഞ്ഞ കൊച്ചു സുന്ദരിയാണ് ദേവിക. ചിത്രത്തിൽ ഫഹദിനൊപ്പം തോളോട് തോൾ നിന്ന് തന്നെയായിരുന്നു ദേവികയും അഭിനയിച്ചത്. തന്റെ കന്നി ചിത്രത്തിനുശേഷം സിനിമയിൽ നിന്നും വിട്ടു നിന്നിരുന്ന താരം പഠനതിരക്കുകളിൽ ആയിരുന്നു. ഇപ്പോൾ വീണ്ടും താരം സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്.

പുതിയ മേക്കോവറിലുള്ള തന്റെ കിടിലൻ ചിത്രങ്ങൾ പങ്കുവെച്ചാണ് താരം തിരികെ എത്തിയിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ആരാധകർക്ക് മനസിലായില്ലെങ്കിലും ഇത് നമ്മുടെ ടീനമോളല്ലേ എന്ന് ചോദിച്ചാണ് ചിത്രങ്ങൾ കണ്ട പലരും പ്രതികരിച്ചത്.

പതിനേഴ് കാരിയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്, മുൻപ് ദേവിക സഞ്ജയ് തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ആദ്യ സിനിമ പുറത്തിറങ്ങിയ ശേഷമാണ് ദേവികയുടെ പത്താംക്ലാസ് റിസൾട്ട് പുറത്ത് വന്നത്. ദേവിക സഞ്ജയ് പത്താം ക്ലാസ്സിൽ മികച്ച വിജയമായിരുന്നു കരസ്ഥമാക്കിയിരുന്നത്. ഷാനുക്ക സത്യത്തില്‍ ഒരു അത്ഭുതമാണെന്നാണ് ദേവിക പറഞ്ഞിരുന്നത്. നമ്മള്‍ സമയമെടുത്ത് ആളുടെ അഭിനയത്തെ ശരിക്കൊന്നു നിരീക്ഷിച്ചാല്‍ സത്യമായും അത്ഭുതപ്പെടുമെന്നും താരം മുൻപ് പറഞ്ഞിട്ടുണ്ട്.

ചിത്രങ്ങൾ കാണാം

Devika Sanjay Photoshoot 9
Devika Sanjay Photoshoot 9
Devika Sanjay Photoshoot 8
Devika Sanjay Photoshoot 8
Devika Sanjay Photoshoot 6
Devika Sanjay Photoshoot 6
Devika Sanjay Photoshoot 7
Devika Sanjay Photoshoot 7
Devika Sanjay Photoshoot 5
Devika Sanjay Photoshoot 5
Devika Sanjay Photoshoot 4
Devika Sanjay Photoshoot 4
Devika Sanjay Photoshoot 3
Devika Sanjay Photoshoot 3
Devika Sanjay Photoshoot 2
Devika Sanjay Photoshoot 2
Devika Sanjay Photoshoot 1
Devika Sanjay Photoshoot 1