റിമ കല്ലിങ്കൽ പങ്കുവെച്ച ചിത്രത്തിന് നേരെ സൈബർ ആക്രമണം!

മലയാളികളുടെ പ്രിയ നായികമാരിൽ ഒരാളാണ് റിമ കല്ലിങ്കൽ. ഋതു എന്നാ ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന താരം പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ മനസ്സിൽ സ്ഥാനംനേടിയിരുന്നു . സംവിധായകൻ ആഷിക് അബുവുമായുള്ള താരത്തിന്റെ വിവാഹ ശേഷം റിമ സിനിമയിൽ സജീവം അല്ലങ്കിലും സോഷ്യൽ മീഡിയയിൽ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. മികച്ച പ്രതികരണങ്ങളും താരത്തിന് ആരാധകരുടെ ഭാഗത്തു നിന്നും ലഭിക്കുമായിരുന്നു. എന്നാൽ പ്രളയ ഫണ്ട് മുക്കിയെന്ന ആരോപണം അടുത്തിടെ റീമയ്ക്കും ഭർത്താവ് ആഷിക് അബുവിനും നേരെ ഉണ്ടായിരുന്നു. ഇപ്പോഴിതാ താരം പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് ഇതിന്റെ തുടർന്നുള്ള സിബെർ ആക്രമണങ്ങൾ താരത്തിന് നേരിടേണ്ടി വന്നു.

സ്പെയിൻ യാത്രയ്ക്കിടയിൽ താരം സഞ്ചരിച്ച ചില സ്ഥലങ്ങളിലെ ചിത്രങ്ങളാണ് റിമ കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. എന്നാൽ കടുത്ത സൈബർ ആക്രമണങ്ങൾ ആണ് താരത്തിന് നേരിടേണ്ടിവന്നത്. അവയ്‌ക്കെല്ലാം റിമ തക്കതായ മറുപടിയും നൽകിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. പ്രളയ ഫണ്ട് മുക്കിയ പണം കൊണ്ടാണോ ടൂർ പോകുന്നതെന്നാണ് ഒരാൾക്കു അറിയേണ്ടത്. കാണാൻ നല്ല കാട്ടുവാസിയെ പോലുണ്ടെന്നു വേറെ ഒരാളും. ഇവർക്കെല്ലാം താരം ശക്തമായ മറുപടിയും നൽകി.