ഇനി കല്യാണ നാളുകൾ, നടൻ ചെമ്പൻ വിനോദ് വിവാഹിതനാകുന്നു!

Chemban Vinod Jose gets married
Chemban Vinod Jose gets married

നടനായും സഹനടനായും വില്ലനായും ഹാസ്യ താരമായുമെല്ലാം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്ന താരമാണ് ചെമ്പൻ വിനോദ്. താരം വിവാഹിതനാകാൻ പോകുന്നു. വധു കോട്ടയം ശാന്തിപുരം സ്വദേശിനിയായ മറിയം തോമസ് ആണ്. സൈക്കോളജിസ്റ്റും സൂമ്പ ട്രെയ്നറും ആണ് മറിയം. ഇരുവരും വിവാഹം രജിസ്റ്റർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ആചാരപ്രകാരമുള്ള വിവാഹം അടുത്ത മാസം നടക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്. എന്നാൽ വിവാഹ തീയതി തീരുമാനിച്ചിട്ടില്ല എന്നും അറിയുന്നു. വിവാഹം രജിസ്റ്റർ ചെയ്തതോടെയാണ് വിവാഹ വാർത്ത പുറം ലോകം അറിഞ്ഞത്.

Chemban Vinod Jose
Chemban Vinod Jose

2010 ൽ 2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന താരമാണ് ചെമ്പൻ വിനോദ് ജോസ്. ഈ മ യൌ എന്ന സിനിമയിലെ അഭിനയത്തിന് 2018ല്‍ ഐ.എഫ്.എഫ്‍.ഐയില്‍ മികച്ച നടനുള്ള പുരസ്‍കാരം ചെമ്ബന്‍ വിനോദിന് ലഭിച്ചിരുന്നു. ഫഹദ് നായനനായെത്തിയ ട്രാന്‍സാണ് ചെമ്ബന്‍ വിനോദിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.