സഹോദരിമാരുടെ വരവോട് കൂടി ബിഗ് ബോസ്സിലെ സമാധാനം നഷ്ട്ടപെട്ടുവെന്ന് വീണ; മാസ്സ് മറുപടിയുമായി അമൃത സുരേഷ് !!

മലയാളികൾക്കിടയിൽ വലിയ കോളിളക്കം ശ്രിട്ടിച്ച പരിപാടിയായിരുന്നു മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ്. പരിപാടി അവസാനിച്ചെങ്കിലും അതിന്റെ വാർത്തകൾ ഇന്നും കെട്ടടങ്ങിയിട്ടിയില്ല. കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ്‌ബോസ് സീസണ്‍ 2 താല്ക്കാലികമായി അവസാനിപ്പിച്ചിരുന്നു. ഷോയില്‍ നിന്നും 75 ദിവസത്തെ ജീവിതത്തിന് ശേഷം മത്സരാര്‍ത്ഥികള്‍ പുറത്തു വന്നിരിക്കുകയാണ്. ഷോയിലെ ശക്തരായ മത്സരാര്‍ത്ഥികളായിരുന്നു സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും. ഇരുവരും പിന്തുണച്ചിരുന്നത് ഡോ.രജിത് കുമാറിനെയായിരുന്നു.

ബിഗ് ബോസ് വീട്ടിലെ സമാധാന അന്തരീക്ഷം നഷ്ടമായത് സഹോദരിമാരായ അഭിരാമിയുടേയും അമൃതയുടേയും വരവോടെയാണെന്ന് ഷോയില്‍ നിന്ന് ഇടയ്ക്ക് വെച്ച്‌ എലിമിനേറ്റായി പോയ വീണ പറഞ്ഞിരുന്നു. കൂടാതെ അമൃത ക്രൂക്ക്ഡ് ആണെന്നും വീണ പറഞ്ഞിരുന്നു. ഷോ താല്ക്കാലികമായി നിര്‍ത്തി വെച്ചതോടെ പുറത്തെത്തിയതോടെ വീണയുടെ പരാമര്‍ശത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സഹോദരിമാരില്‍ ഒരാളായ അമൃത

വീണയുടെ അഭിമുഖത്തിന്റെ പത്ര കട്ടിംഗിസിനൊപ്പമായാണ് അമൃത മറുപടി പോസ്റ്റ് ചെയ്തത്. ” ഈ മനോഹരിയായ സ്ത്രീയ്ക്ക് ആശംസകളും പ്രാര്‍ത്ഥനകളും” എന്നായിരുന്നു അമൃതയുടെ മറുപടി. അമൃതയുടെ ഈ മറുപടി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കിടിലന്‍ മറുപടിയാണ് അമൃത നല്‍കിയതെന്നാണ് ആരാധകര്‍ പറയുന്നത്.