ഭൂമിയിലെ മനോഹര സ്വകാര്യം റിവ്യൂ: പ്രണയത്തിനു മതം വില്ലനാകുമ്പോൾ!

Bhoomiyile Manohara Swakaryam Movie Review
Bhoomiyile Manohara Swakaryam Movie Review

ദീപക് പരമ്പൊൾ, പ്രയാഗ മാർട്ടിൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഷൈജു അന്തിക്കാട് ഒരുക്കിയ ചിത്രമാണ് ഭൂമിയിലെ മനോഹര സ്വകാര്യം. ലാൽ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, നിഷ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ബയോസ്കോപ് ടാൽകീസിന്റെ ബാനറിൽ രാജീവ് കുമാർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രം മികച്ച പ്രതികരണങ്ങളോടെയാണ് പ്രദർശനം തുടരുന്നത്.

Bhoomiyile Manohara Swakaryam Review
Bhoomiyile Manohara Swakaryam Review

ചിത്രത്തിന്റെ റിവ്യൂ വായിക്കാം

ഇന്നത്തെകാലത്ത് മതം പ്രണയത്തിനും വിവാഹത്തിനും ഒരു തടസമായി അധികം വരാറില്ല. എന്നാൽ കഴിഞ്ഞ കാലഘട്ടങ്ങളിൽ അങ്ങനെ ആയിരുന്നില്ല. വ്യത്യസ്‌ത മതത്തിൽ പെട്ടവർ തമ്മിലുള്ള പ്രണയവും വിവാഹങ്ങളുമെല്ലാം അന്ന് വലിയ സംഘർഷങ്ങൾക്ക് വഴി വെച്ചിട്ടുണ്ട്. കൂടുതലും ഇങ്ങനെ ഉള്ള പ്രണയങ്ങൾ ഒന്നും വിവാഹത്തിൽ കലാശിച്ചിട്ടില്ല. ഈ വിഷയത്തെ ആസ്പദമാക്കിയാണ് സംവിധായകൻ ചിത്രം ഒരുക്കിയിരിക്കുന്നത്.

നായകന്റെ മുറപ്പെണ്ണിന്റെ വിവാഹ ഒരുക്കങ്ങൾക്കിടയിലേക്കാണ് നാടിനെയും വീട്ടുകാരെയും ഞെട്ടിച്ചുകൊണ്ട് ആ വാർത്തയെത്തുന്നത്. അടുത്ത വീട്ടിലെ കന്യാസ്ത്രീയും മതപ്രഭാഷകനായ ബാഖവിയും ഒളിച്ചോടിയെന്ന്. ഇവരെ അന്വേഷിച്ചുള്ള രണ്ടു വിഭാഗക്കാരുടെ ഓട്ടപ്പാച്ചിലുകൾക്കിടയിലാണ് ഇരുവരുടെയും പ്രണയ ചരിത്രം വിവരിക്കുന്നത്. ബാല്യം മുതൽ കൂട്ടുകാരായ രണ്ടുപേർ മനസ്സുകൊണ്ട് പരസ്പരം മോഹിക്കുന്നതും അവരുടെ ജീവിത്തിലുണ്ടാകുന്ന അപ്രതീക്ഷിതസംഭവങ്ങളുമാണ് ചിത്രം.

Bhoomiyile Manohara Swakaryam
Bhoomiyile Manohara Swakaryam

പ്രണയവും ഒളിച്ചോട്ടവും ഇരു മതത്തിൽ പെട്ടവരുടെ വാതപ്രതിവാതങ്ങളും എല്ലാം ഉൾപ്പെടുത്തിക്കൊണ്ട് വളരെ മികച്ച ഒരു ദൃശ്യവിരുന്നാണ് സംവിധായകൻ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. വിസ് സാജൻ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ആന്റണിയോ മൈക്കിൾ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.