വ്യക്തി ജീവിതം മറ്റുള്ളവർക്ക് മുൻപിൽ എക്സ്പോസ് ചെയ്യുന്നതിൽ അരുണിന് തീരെ താൽപര്യം ഇല്ല!

Bhama about Arun
Bhama about Arun

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഭാമ. ശാലീന സൗന്ദര്യം കൊണ്ടുതന്നെ താരം പ്രേക്ഷകശ്രദ്ധ നേടിയെടുത്തിരുന്നു. പിന്നീട് നിരവധി ചിത്രങ്ങൾ മലയാളത്തിനും അന്യഭാഷകളിലുമായി താരം ചെയ്തിരുന്നു. എന്നാൽ കുറച്ചു കാലമായി സിനിമകളിൽ നിന്നും വിട്ടുനിക്കുകയായിരുന്നു താരം. സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിലായി ആരാധകർ താരത്തെ മിസ് ചെയ്യാറുണ്ടെന്നും പറയാറുണ്ടായിരുന്നു. അടുത്തിടെയാണ് ഭാമയും അരുണും തമ്മിൽ വിവാഹിതർ ആയത്. വളരെ ആര്ഭാടപൂർവമായിരുന്നു വിവാഹം നടന്നതും.  തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം ഇപ്പോൾ.

വ്യക്തി ജീവിതത്തെ കുറിച്ച് പുറത്തുള്ളവരെ അറിയിക്കേണ്ട എന്ന നിലപാടാണ് അരുണിന്റേത്. അതിൽ എനിയ്ക്കും യോജിപ്പാണ്. ഞങ്ങൾക്ക് രണ്ടുപേർക്കും മറ്റുള്ളവരുടെ മുന്നിൽ വ്യക്തിജീവിതം എക്സ്പോസ് ചെയ്യാൻ അധികം താല്പര്യമില്ല. ടിക്കറ്റോകിലും അഭിനയത്തിലുമൊന്നും അരുണിനു തീരെ താല്പര്യം ഇല്ല. ഞാൻ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ ഇടുമ്പോൾ അതികം ഫോട്ടോസ് ഇടണ്ട എന്നാണ് അരുൺ പറയാറുള്ളതും.

വിവാഹ ശേഷം കുറച്ചു ക്ഷേത്രങ്ങളിൽ പോയിരുന്നു. അതിനു പിന്നാലെയാണ് കൊറോണ വന്നത്. അത് കൊണ്ട് തന്നെ ഞങ്ങൾ പ്ലാൻ ചെയ്ത ട്രിപ്പ് ഒക്കെ മാറ്റിവെച്ചു  വീട്ടിൽ സമയം ചിലവഴിക്കുകയാണ്.