എന്നെ ഏറ്റവും അധികം ബുദ്ധിമുട്ടിച്ച നടി നന്ദിനിയാണ്: ഭാഗ്യലക്ഷ്മി!

Bhagyalakshmi about Nandini
Bhagyalakshmi about Nandini

മലയാള സിനിമയിലെ ഒട്ടുമിക്ക നായികമാർക്കും ശബ്ദം നൽകിയ ഡബ്ബിങ് ആർട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. ഉർവശി, പാർവതി, ശോഭന, മഞ്ജു വാര്യർ, സൗന്ദര്യ, നന്ദിനി തുടങ്ങിയ നായികമാരെല്ലാം സ്‌ക്രീനിൽ തിളങ്ങിയത് ഭാഗ്യലക്ഷ്മിയുടെ ശബ്ദത്തിനൊപ്പമായിരുന്നു. ഏകദേശം നാലായിരത്തിലധികം സിനിമകളിൽ തന്റെ ശബ്ദം ഭാഗ്യലക്ഷ്മി നൽകിയിട്ടുണ്ട്. മുൻപ് നായികമാർക്ക് ശബ്ദം നല്കിയപ്പോഴുള്ള തന്റെ ഓർമ്മകൾ പങ്കുവെച്ചു ഭാഗ്യലക്ഷ്മി വന്നിട്ടുണ്ട്. ഇപ്പോഴും ഭാഗ്യലക്ഷ്മി ആരാധകരുമായി അത്തരത്തിൽ ഓർമ്മകൾ പങ്കുവെക്കുകയാണ്.

Bhagyalakshmi
Bhagyalakshmi

ഉർവശി, ശോഭന തുടങ്ങിയ നായികമാർക്ക് ശബ്ദം നൽകുന്നതിൽ എനിക്ക് അധികം പ്രയാസം തോന്നിയിട്ടില്ല. എന്നാലും ചില സമയങ്ങളിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുമുണ്ട്. എന്നാൽ എന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ച താരങ്ങളിൽ ഒരാളായിരുന്നു നന്ദിനി. അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിലെ നന്ദിനിയുടെ അഭിനയവും എന്റെ ഡബ്ബിങ്ങും ഒത്തുവരാൻ കുറച്ചു പാടുപെടേണ്ടി വന്നു. സൗന്ദര്യക്കു ശബ്ദം നല്കിയപ്പോഴും എനിക്ക് ഇതേ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടുണ്ട്.  ‘എന്റെ സൂര്യപുത്രിക്ക്’ എന്ന സിനിമയില്‍ അമലയ്ക്ക് ശബ്ദം നല്‍കിയപ്പോഴും വല്ലാതെ ടെന്‍ഷനായിരുന്നു. അമലയുടെ അഭിനയ രീതിയിലേക്ക് എന്റെ ഡബ്ബിങ് എത്താതെ വന്നപ്പോൾ ഫാസിൽ സാർ എന്നെ വിളിപ്പിക്കുകയും ആ സിനിമ ഫാസില്‍ സാറിന്റെ പ്രതീക്ഷയാണെന്നും പറഞ്ഞു. ഡബ്ബിംഗ് കറക്റ്റ് ആയി വന്നില്ലേല്‍ ഫാസില്‍ സാറിന് എന്തെങ്കിലും സംഭവിച്ചു പോകുമോ എന്ന് വരെ ഭയപ്പെട്ട നിമിഷമായിരുന്നു അതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.