മലയാള സിനിമയിലെ ഏറ്റവും മികച്ച നടി മഞ്ജു വാര്യർ ആണെന്ന് പൂർണ്ണമായും സമ്മതിച്ചുതരാൻ കഴിയില്ല: ഭാഗ്യ ലക്ഷ്മി!

Bhagyalakshmi about Manju Warrier
Bhagyalakshmi about Manju Warrier

മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് മഞ്ജു വാര്യർ. വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്നെങ്കിലും വർഷങ്ങൾക്ക് ശേഷം ശക്തമായ തിരിച്ചു വരവ് നടത്തിയ താരം തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പഴയതിനേക്കാൾ ഇരട്ടി മികവോടെയാണ് മഞ്ജു ഓരോ സിനിമയും പൂർത്തിയാക്കുന്നത്. അത് കൊണ്ട് തന്നെ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നേടാൻ മഞ്ജുവിന് അധികം കാത്തിരിക്കേണ്ടി വന്നിട്ടില്ല.

Bhagyalakshmi
Bhagyalakshmi

എന്നാൽ ഇതിനെ കുറിച്ച് പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ് ആയ ഭാഗ്യലക്ഷ്മി പറയുന്നത് ഇങ്ങനെ, മഞ്ജു ഒരു മികച്ച നടി തന്നെയാണ്. അതിൽ എനിക്ക് സംശയം ഒന്നുമില്ല. എന്നാൽ മഞ്ജുവിനെ പോലെ കഴിവുള്ള വേറെയും ഒരുപാട് നടിമാർ നമ്മുടെ മലയാള സിനിമയിൽ ഉണ്ട്. ഒരുവിധം എല്ലാ നടിമാരുടെയും കഴിവും ദൗർബല്യവും എന്താണെന്ന് എനിക്ക് അറിയാം. ആ അറിവിന്റെ വെളിച്ചത്തിൽ പറയുകയാണ് ഇത്. മഞ്ജുവിന്റെ ഏറ്റവും വലിയ പ്രത്യേകത മഞ്ജുവിനെ സിനിമകളിൽ ശബ്‌ദം നൽകുന്നത് മഞ്ജു തന്നെ ആണെന്നതാണ്.

Manju Warrier
Manju Warrier

പാർവതി ഒരു നല്ല നടിയാണ്. എന്നാൽ പതിഞ്ഞ സ്വരത്തിൽ സംസാരിക്കുന്ന വ്യക്തിയുമാണ്. ഒരു സിനിമയുടെ ഡബ്ബിങ്ങിൽ വെച്ച് ഞാൻ പാർവ്വതിയോട് പറഞ്ഞു, ഈ സിനിമയിൽ നീ തന്നെ നിനക്കു ശബ്ദം കൊടുക്കുവെന്നു. അങ്ങനെ പാർവതിയെ ഞാൻ പഠിപ്പിച്ചുകൊടുത്തു. പക്ഷെ ദേക്ഷ്യപെടുന്ന രംഗങ്ങൾ ഡബ്ബ് ചെയ്യുമ്പോഴും പാർവതി ചെറിയ ശബ്ദത്തിലെ പറയു. എന്നാൽ മുഖത്ത് ആ ഭാവം വരും താനും. അതായിരുന്നു പാർവതിയുടെ കുഴപ്പം. അത് പോലെ തന്നെ കാവ്യാ മാധവനും അങ്ങനെ തന്നെ. എനിക്ക് പറ്റുന്ന പണിയല്ല ഇതെന്ന് പറഞ്ഞു കാവ്യയും വെച്ചൊഴിഞ്ഞു.

Parvathy Jayaram
Parvathy Jayaram

മഞ്ജുവിനെപോലെ മികച്ച നടിമാർ ഒരുപാടുണ്ട്. എന്നാൽ അവരൊക്കെ മറ്റുള്ളവരുടെ ശബ്ദത്തിൽ അഭിനയിക്കുന്നത് കൊണ്ടാകാം എപ്പോഴും മഞ്ജുവിന്റെ പേരിനു ശേഷം അവരുടെ പേര് പറയുന്നതും, ചെയ്യുന്ന കഥാപാത്രങ്ങൾക്ക് തന്റെ ശബ്ദം നൽകുന്നത് കൊണ്ടാകാം മഞ്ജു ഇപ്പോഴും ആദ്യവും അറിയപ്പെടുന്നത്.