നടൻ ബാലു വർഗീസ് വിവാഹിതനായി, വീഡിയോ കാണാം

Actor Balu Varghese got Married
Actor Balu Varghese got Married

നടന്‍ ബാലു വര്‍ഗീസ് വിവാഹിതനായി. കഴിഞ്ഞ ദിവസം ചേരാനല്ലൂര് സെന്റ് ജെയിംസ് ചര്‍ച്ചില്‍ വെച്ചായിരുന്നു വിവാഹം നടന്നിരുന്നത്. നടിയും മോഡലുമായ എലീന കാതറാണ് വധു.  ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്. വളരെനാൾ നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ് ബാലു എലീനയെ വിവാഹം കഴിച്ചത്.

Balu Varghese gets married
Balu Varghese gets married

നിരവധി താരങ്ങൾ ആണ് ഇരുവർക്കും ആശംസകൾ അറിയിക്കാൻ ഏത്തിയത്. ആസിഫലി, അർജുൻ അശോകൻ തുടങ്ങിയവർ കുടുംബസമേതം ആണ് ചടങ്ങിൽ പങ്കെടുത്തത്. ബാലുവിനെ കൂടാതെ രണ്ടു താര വിവാഹങ്ങൾ കൂടി ഇന്നലെ നടന്നു. യുവ നടിമാരില്‍ ശ്രദ്ധേയായ നടിപാര്‍വതി നമ്ബ്യാര്‍ രാവിലെ ഗുരുവായൂര്‍ അമ്ബലത്തില്‍ വച്ച്‌ നടന്ന ലളിതമായ ചടങ്ങില്‍ വിവാഹിതയായപ്പോള്‍ നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്റേതായിരുന്നു മറ്റൊരു വിവാഹം.കോതമംഗലം കല ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹം.

വിവാഹ വീഡിയോ കാണാം