അവള്‍ക്ക് വേണ്ടി എന്റെ ജീവന്‍ കൊടുക്കും.ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍, കണ്ണ് നിറച്ച് ബാല

Bala Family
Bala Family

ഹേറ്റേഴ്‌സ് ഇല്ലാത്ത ചുരുക്കം നടന്മാരിൽ ഒരാളാണ് ബാല. കുറച്ചു നാളുകൾ നീണ്ടു നിന്ന് പ്രണയത്തിനു ശേഷമാണു ഗായിക അമൃത സുരേഷിനെ ബാല വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹം വലിയ ചർച്ച ആയിരുന്നു. രണ്ടു രീതിയിലുള്ള വിവാഹം ആയിരുന്നു നടന്നത്. അധികം വൈകാതെ തന്നെ ഈ ദമ്പതികൾക്ക് ഒരു മകൾ ജനിക്കുകയും ചെയ്തു. എന്നാൽ വർഷങ്ങൾ നീണ്ടു നിന്ന വിവാഹബന്ധം ഇരുവരും അവസാനിപ്പിക്കുകയും വിവാഹം മോചനം നേടുകയും ചെയ്തു. മകൾ ‘അമ്മ അമൃത സുരേഷിനൊപ്പമാണ്‌. എന്നാൽ മകളെ പിരിഞ്ഞു കഴിയുന്നതിൽ ബാല അതീവ ദുഖിതനുമാണ്. കുറച്ചു നാളുകൾക്ക് മുൻപ് ബാല  ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മകള്‍ അവന്തികയ്‌ക്കൊപ്പമുള്ള ഒരു വീഡിയോ വൈറലായിരുന്നു.

Bala
Bala

ഇപ്പോൾ ഒരു ചാനല്‍ പരിപാടിയില്‍ മകളെക്കുറിച്ച്‌ അവതാരിക ചോദിച്ചപ്പോള്‍ വികാരധീനനായിരിക്കുകയാണ് ബാല. മോളുമായിട്ട് എത്ര ക്ലോസാണ് എന്നായിരുന്നു അവതാരകയുടെ ചോദ്യം. ചോദ്യം കേട്ട് കുറച്ച്‌ സമയം നിശബ്ദമായി നിന്നശേഷം അദ്ദേഹം പറഞ്ഞു ‘അവള്‍ക്ക് വേണ്ടി എന്റെ ജീവന്‍ കൊടുക്കും.ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍.അവളെ കൂടെ നിര്‍ത്തണം… ബാലയുടെ മറുപടി കേട്ട് പരുപാടിയിൽ ഉണ്ടായിരുന്ന മറ്റുള്ളവർ കയ്യടിക്കുകയായിരുന്നു.