അയ്യപ്പനും കോശിയും റിവ്യൂ വായിക്കാം

Ayyappanum Koshiyum Movie Review
Ayyappanum Koshiyum Movie Review

അനാർക്കലിക്ക് ശേഷം 5 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ചിത്രത്തിനായി പൃഥ്വിരാജും ബിജു മേനോനും ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്. പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ച അയ്യപ്പനും കോശിയും ചിത്രം ഇന്ന് മുതൽ പ്രദർശനം ആരംഭിച്ചു. മികച്ച പ്രതികരണങ്ങളാണ് ചിത്രം കണ്ടു ഇറങ്ങുന്ന പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

Ayyappanum Koshiyum Images
Ayyappanum Koshiyum Images

അയ്യപ്പനും കോശിയും റിവ്യൂ 

ചിത്രത്തിൽ അയ്യപ്പനായി വേഷമിടുന്നത് ബിജു മേനോനും കോശിയായി വേഷമിടുന്നത് പൃഥ്വിരാജും ആണ്. അട്ടപ്പാടി പോലീസ് സ്റ്റേഷനിലെ എസ് ഐ ആയാണ് ബിജു മേനോൻ എത്തുന്നത്. പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിനുശേഷം ഹവീല്‍ദാര്‍ റാങ്കില്‍ വിരമിച്ച് നാട്ടിലെത്തിയ ആളാണ് കോശി. അയ്യപ്പനും കോശിയും തമ്മിലുള്ള കൂടി കാഴ്ചയും അവർ തമ്മിലുള്ള സംഘർഷവും ആണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

Ayyappanum Koshiyum Collection Report
Ayyappanum Koshiyum Collection Report

സംവിധായകൻ രഞ്ജിത്തും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജിന്‍റെ അച്ഛൻ കഥാപാത്രമായാണ് രഞ്ജിത്ത് അഭിനയിക്കുന്നത്. അന്ന രാജന്‍, സാബുമോന്‍, അനു മോഹൻ, ഷാജു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. അട്ടപ്പാടിയാണ് പ്രധാനമായും സിനിമയുടെ ലൊക്കേഷൻ. അവിടത്തെ നാട്ടുകാരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

രഞ്ജിത്തും ശശിധരനും ചേര്‍ന്നു ഗോൾഡ് കോയിൻ മോഷൻ പിച്ചേഴ്‌സിന്റെ ബാനറിൽ സിനിമ നിർമ്മിച്ചിരിക്കുന്നത്. ജേക്സ് ബിജോയ്‌ എന്നിവർ ചേർന്ന് സംഗീതം നൽകിയ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് രഞ്ജന്‍ അബ്രഹാം ആണ്.