പൃഥ്വിരാജും ബിജു മേനോനും മത്സരിച്ചു അഭിനയിച്ച ചിത്രം അയ്യപ്പനും കോശിയും അടുത്തിടെയാണ് പ്രദർശനം ആരംഭിച്ചത്. പ്രദർശനം ആരംഭിച്ചു മൂന്നു വാരം പിന്നിടുമ്പോഴും ചിത്രം തീയേറ്ററുകളിൽ വിജയകരമായ പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്. മികച്ച പ്രകടനങ്ങളാണ് അയ്യപ്പനായി എത്തിയ ബിജു മേനോനും കോശിയായി എത്തിയ പൃഥ്വിരാജും ചിത്രത്തിൽ കാഴ്ചവെച്ചത്. ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞിരുന്നു.

ഇപ്പോഴിതാ ഡ്യുപ്പിന്റെയോ വടത്തിന്റെയോ സഹായം ഇല്ലാതെ ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നും വളരെ എളുപ്പത്തിൽ ചാടി താഴേക്കു വന്നു മാസ്സ് ഡയലോഗ് പറയുന്ന പൃഥ്വിയുടെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും പകർത്തിയ രംഗം ആണിത്.

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ്. പൃഥ്വിയും ബിജുവും നായകന്മാരായ അനാര്‍ക്കലി എന്ന സിനിമക്ക് ശേഷം സച്ചി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രം കൂടിയാണ്. ഗോള്‍ഡ് കൊയിന്‍ മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്തും, പി.എം.ശശിധരനും ചേര്‍ന്നാണ് നിര്‍മ്മാണം.
വീഡിയോ കാണാം
Koshy 🔥Behind the scenes!! #AyyappanumKoshiyum
Posted by Poffactio on Sunday, February 23, 2020