ഈ കർഫ്യൂ കൊണ്ടൊന്നും ഒരു പ്രയോചനവുമില്ല: അശ്വതി

Aswathy about Janata Curfew
Aswathy about Janata Curfew

കഴിഞ്ഞ ദിവസമാണ് രാജ്യമെങ്ങും ജനതാ കർഫ്യൂ ആചരിച്ചത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഈ കർഫ്യൂ നടത്തിയത്. സിനിമ മേഖലയിലുള്ള നിരവധി പ്രമുഖരാണ് പ്രധാന മന്ത്രിയുടെ ജനതാ കർഫ്യൂ പിന്തുണച്ചുകൊണ്ട് എത്തിയത്. എന്നാൽ ഈ ഒരു കർഫ്യൂ കൊണ്ടൊന്നും യാധൊരു പ്രയോജനവും ഇല്ല എന്നാണ് അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത് പറയുന്നത്. അശ്വതി തന്റെ ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. അശ്വതിയുടെ കുറുപ്പിന്റെ പൂർണരൂപം വായിക്കം,

Aswathy Sreekanth
Aswathy Sreekanth

ഒരു കര്‍ഫ്യു കൊണ്ട് ഈ വൈറസെങ്ങും പോകില്ല. കര്‍ഫ്യൂ സോഷ്യല്‍ ഡിസ്റ്റന്‍സിംഗിനുള്ള കര്‍ശനമായ ഒരു മാര്‍ഗം മാത്രമാണ്. വരും ദിവസങ്ങളില്‍, ചിലപ്പോള്‍ ആഴ്ചകളോളം തന്നെ പല രീതിയിലുള്ള നിയന്ത്രണങ്ങള്‍ക്ക് നമ്മള്‍ ഇനിയും വിധേയരാകേണ്ടി വരും. അതിനായി മാനസികമായി തയ്യാറെടുക്കുകയും വേണം. ‘ശാരീരിക അകലം, സാമൂഹിക ഒരുമ’ എന്ന നമ്മുടെ മുദ്രാവാക്യം ഒരിക്കലും മറക്കരുത്.

Aswathy Sreekanth Images
Aswathy Sreekanth Images

ഇതൊക്കെയും നല്ലൊരു നാളേക്കുവേണ്ടിയാണെന്ന ഉത്തമബോധ്യത്തോടെ, നമ്മള്‍ മാത്രമല്ല, ലോകം മുഴുവനിപ്പോള്‍ ഈ കൊവിഡിന്റെ പിറകേയാണെന്നും അത്രയ്ക്കും ഭീതിദമാണ് അന്തരീക്ഷമെന്നും തിരിച്ചറിഞ്ഞുകൊണ്ട് സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും പറയുന്നത് അനുസരിക്കണമെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു..