കൊറോണ ചലഞ്ചുമായി ആസിഫും മക്കളും!

Asif Ali son and daughter challenge
Asif Ali son and daughter challenge

മലയാളികളുടെ ഇഷ്ട്ട നടന്മാരിൽ ഒരാളാണ് ആസിഫ് അലി. ആദ്യം പരാജയങ്ങളാണ് സിനിമ മേഖലയിൽ താരത്തെ കാത്തിരുന്നതെങ്കിലും പിന്നീടങ്ങോട്ട് കഠിനാധ്വാനം കൊണ്ടും കഷ്ടപാടുകൊടും സിനിമയിൽ  തന്റേതായ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. ആസിഫിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും ആവേശമാണ്.ഇപ്പോൾ ലോകമെങ്ങും കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കൊറോണയെ അകറ്റാൻ പുതിയ ചലഞ്ചുമായി എത്തിയിരിക്കുകയാണ് ആസിഫും മക്കളും. ആസിഫിന്റെ മക്കൾ കൊറോണയെ തുരത്താനായി കൈ കഴുകൽ ചലഞ്ചുമായി എത്തിയിരിക്കുകയാണ്. ഇവരുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ്.

കൊറോണ ജാഗ്രതാനിര്‍ദേശങ്ങളില്‍ ഏറെ പ്രാധാന്യമുളളത് കൈകള്‍ വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. പുറത്ത് പോയി വരുന്നവര്‍ കുറച്ച്‌ നേരമെടുത്ത് കൈകള്‍ വൃത്തയായി കഴുകിയ ശേഷം വേണം ബാക്കി പ്രവര്‍ത്തികളിലേക്ക് കടക്കേണ്ടകത് എന്ന നിര്‍ദേശങ്ങളും പുറത്ത് വരുന്നുണ്ട്. നിരവധി സിനിമാ താരങ്ങളും ബ്രേക്ക് ദ ചലഞ്ചിനു ശേഷം കൈ കഴുകല്‍ ചലഞ്ചും നടത്തി കഴിഞ്ഞിരിക്കുകയാണ്.

Fun Cafe