ബഡായ് ബംഗ്ലാവിലൂടെ മുകേഷിനും രമേശ് പിഷാരടിക്കുമൊപ്പം എത്തി പ്രേക്ഷകരെ ചിരിപ്പിച്ച സുന്ദരിയാണ് ബഡായ് ആര്യ എന്ന ആര്യ. സ്പോട്ടിൽ കോമഡിപറഞ്ഞു ചിരിപ്പിക്കാൻ പ്രത്യേക കഴിവാണ് താരത്തിനുള്ളത്. ഇപ്പോൾ താരം മോഹൻലാൽ നയിക്കുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. ഷോയിൽ മികച്ച പ്രകടം കാഴ്ചവയ്ക്കുന്ന ആര്യയ്ക്ക് പ്രേക്ഷകരുടെ സപ്പോർട്ട് വളരെ വലുതാണ്.

എന്നാൽ കഴിഞ്ഞ ദിവസം ഷോയിൽ മത്സരാത്ഥികൾ തമ്മിൽ ചെറിയ ചില വഴക്കുകൾ ഉണ്ടായിരുന്നു. ഇതിൽ ആര്യയും ഉൾപ്പെട്ടിരുന്നു. അതിനുശേഷം വീട്ടിൽ പോകണം എന്ന ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു ആര്യ. ഷോയിൽ തന്റെ അടുത്ത സുഹൃത്തായ വീണ നായരോടാണ് ആര്യ ഇക്കാര്യം പറഞ്ഞത്. ഇപ്പോള്‍ എല്ലാവരും നല്ല ബന്ധങ്ങളിലാണ്. എന്നാല്‍ ഒരു സൈഡീന്ന് ഇതൊക്കെ പൊളിഞ്ഞ് തുടങ്ങിയിട്ടുണ്ട്. ഈ അവസ്ഥയിൽ വീട്ടില്‍ പോയാല്‍ കൊള്ളാമെന്ന് തോന്നുന്നുണ്ടെന്നായിരുന്നുവെന്നും ആര്യ വീണയോട് പറഞ്ഞത്. ഇതിനിടയില്‍ ബിഗ് ബോസിനോടും താരം ഇതിനായി അഭ്യര്‍ത്ഥിച്ചിരുന്നു. ബിഗ് ബോസേ, എന്നെ വീട്ടില്‍ വിട്ടോ, ഞാന്‍ പൊക്കോളാമെന്നായിരുന്നു താരം പറഞ്ഞത്. ഇപ്പോള്‍ നീ പറഞ്ഞ അഭിപ്രായത്തോട് തനിക്കും യോജിപ്പുണ്ടെന്നും ഈ രാത്രി കഴിഞ്ഞാല്‍ നീ തന്നെ ഇത് മാറ്റിപ്പറയുമെന്നുമായിരുന്നു ആര്യാട് വീണ പറഞ്ഞത്.