ഒരു ആഴ്ചകൊണ്ട് യൂട്യൂബിൽ സ്റ്റാർ ആയി മാറിയ യുവാവാണ് അർജുൻ സുന്ദരേശൻ എന്ന ആർജ്യു. ടിക് ടോക്ക് താരങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് അർജുൻ ആരംഭിച്ച ടിക് ടോക് റോസ്റ്റിംഗിന് മികച്ച പിന്തുണയാണ് യൂട്യൂബിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. തുടക്കത്തിൽ താൻ ചെയ്ത് വിഡിയോകൾക്ക് 500 ൽ താഴെ ആയിരുന്നു കാഴ്ക്കാർ എന്നും റോസ്റ്റിംഗ് തുടങ്ങിയപ്പോഴാണ് കാഴ്ചക്കാരുടെ എണ്ണം കൂടിയതെന്നും അർജുൻ പറഞ്ഞു. ഇപ്പോൾ അർജുൻ ഇടുന്ന വീഡിയോക്ക് 24 മണിയ്ക്കൂറുകൾ കൊണ്ട് മില്യൺ കണക്കിന് ഫോള്ളോവെഴ്സ് ആണ് ലഭിക്കുന്നത്. അജ്ജുന്റെ ഈ റെക്കോർഡുകൾ ഇപ്പോൾ മോഹൻലാലിനെ കടത്തി വെട്ടിയിരിക്കുകയാണ്.
മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ട്രൈലെർ മാർച്ചിൽ ആയിരുന്നു റിലീസ് ചെയ്തത്. വളരെ കുറച്ചു സമയം കൊണ്ടാണ് ട്രെയിലറിന് മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കാൻ കഴിഞ്ഞത്. പിന്നീട് മാസങ്ങൾ കൊണ്ടാണ് ട്രൈലെർ 4.4 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കിയത്. എന്നാൽ അർജുൻ കഴിഞ്ഞ ദിവസം അപ്ലോഡ് ചെയ്ത വീഡിയോക്ക് 24 മണിക്കൂറിനുള്ളിലാണ് 4.4 മില്യൺ കാഴ്ചക്കാരെ ലഭിച്ചത്. ഇതോടെ മോഹൻലാൽ നേടിയ റെക്കോർഡ് 24 മണിക്കൂർ കൊണ്ട് അർജുൻ കടത്തി വെട്ടിയിരിക്കുകയാണ്.