ജയസൂര്യയുടെ തകർപ്പൻ പ്രകടനം, അന്വേഷണം സിനിമയ്ക്ക് എങ്ങും മികച്ച സ്വീകരണം

Anweshanam Movie Review
Anweshanam Movie Review

ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി പ്രശോഭ് വിജയൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അന്വേഷണം. ചിത്രം ഇന്ന് മുതൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ഒരു സസ്പെൻസ് ത്രില്ലെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Anweshanam
Anweshanam

സ്നേഹസമ്പന്നരായ അച്ഛനും അമ്മയും അവരുടെ മക്കളുമടങ്ങുന്ന ഒരു കൊച്ചു കുടുംബം ആണ് സിനിമയുടെ കഥയിൽ പറയുന്നത്.അരവിന്ദ് എന്ന മീഡിയ ടീമിന്റെ തലവനായിട്ടാണ് ജയസൂര്യ എത്തുന്നത്. ശ്രുതി രാമചന്ദ്രനാണ് അരവിന്ദന്റെ ഭാര്യയായി ചിത്രത്തിലെത്തുന്നത്. ഇവരുടെയൊക്കെ ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന ഒരു സംഭവം നടക്കുന്നു. ഒരു കൈയബദ്ധം. അത് ഒളിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സുഹൃത്തായ ഡോക്ടറുടെ ആശുപത്രിയിലെത്തുന്നതും പോലീസ് ഇടപെടലും എല്ലാമാണ് കഥയുടെ കാതല്‍. സത്യത്തെ മറയ്ക്കാന്‍ ഒരു നുണ പറഞ്ഞ്, പിന്നീട് അതു മറയ്ക്കാന്‍ മറ്റൊരു കള്ളം പറഞ്ഞ് ഒടുവില്‍ സത്യത്തെ മറച്ചുപിടിക്കാന്‍ പ്രേരകമായ പലതും അവരുടെ ജീവിതത്തില്‍ സംഭവിക്കുന്നു. സമയാനുസൃതമായൊരു ഒഴുക്കിലല്ല കഥ പറഞ്ഞുപോകുന്നത് എന്നതു തന്നെയാണ് രസം. തിരക്കഥയും പശ്ചാത്തല സംഗീതത്തിനും എഡിറ്റിങ്ങിനും എല്ലാം തന്നെ ചിത്രത്തിന്റെ ഭംഗി കൂട്ടും വിധമാണ്.

അവസാന നിമിഷത്തെ കാത്തിരിപ്പാണ് ഓരോ കാണികളുടേതും. സിനിമയുടെ സസ്പെൻസ് അവസാന 5 മിനിട്ടുകൊണ്ടാണ് പുറത്ത് വിടുന്നത്. ഇതിൽ അഭിനയിച്ചിരുന്ന അഭിനേതാക്കൾ എല്ലാവരും തന്നെ പ്രശംസയ്ക്ക് അർഹരാണ്. കാരണം സിനിമയുടെ ജീവൻ നിലനിർത്തി കൊണ്ട് തന്നെ ഏറ്റെടുത്ത് കഥാപാത്രങ്ങൾ വളരെ മികച്ച രീതിയിൽ തന്നെയാണ് ഇവർ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. ഇത് സിനിമയുടെ വിജയത്തിന് വളരെ നന്നായി തന്നെ ഗുണംചെയ്തു . ചിത്രം തീയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ്.