ശാലീന സൗന്ദര്യം കൊണ്ടും നാടൻ രീതിയിലുള്ള വേഷവിധാനം കൊണ്ടും മലയാളികളുടെ ശ്രദ്ധ വളരെ പെട്ടന്ന് തന്നെ പിടിച്ചുപറ്റിയ നടിയാണ് അനുശ്രീ. സാരിയിൽ തന്നെ പല വ്യത്യസ്ത കൊണ്ടുവരാൻ ആണ് അനുശ്രീ കൂടുതലും ശ്രമിച്ചിട്ടുള്ളത്. സിനിമയിൽ ആയാലും ജീവിതത്തിൽ ആയാലും ചുരിദാറും സാരിയുമാണ് അനുശ്രീ കൂടുതലും ഉപയോഗിച്ചിട്ടുള്ളത്. സാരിയാണ് തന്റെ കംഫർട്ടബിൾ ഡ്രസ്സ് എന്ന് അനുശ്രീ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അവാർഡ് വേദികളിൽ ആയാലും മറ്റ് പൊതുപരിപാടികളിൽ ആയാലും അനുശ്രീയെ സാരിയിൽ മാത്രമാണ് കൂടുതലും കാണാറ്. നേരുത്തേ ഒരു അവാർഡ് ചടങ്ങിൽ സാരി ധരിച്ചെത്തിയ അനുശ്രീയെ അല്ലു അർജുൻ വേഷത്തിന്റെ കാര്യത്തിൽ പ്രശംസിച്ചിരുന്നു.
എന്നാൽ ലോക്ക് ഡൗണിൽ താരം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്ന മോഡേൺ രീതിയിലുള്ള ചിത്രങ്ങൾക്ക് നിരവധി വിമർശനങ്ങൾ ആണ് ഉണ്ടായത്. താൻ നടത്തിയ ഫോട്ടോഷൂട്ടുകളിൽ നാടൻ രീതിയിൽ ഉള്ളതും മോഡേൺ വേഷങ്ങൾ അണിഞ്ഞതും ആയിരുന്നു. താരത്തിന്റെ മോഡേൺ വേഷത്തിൽ ഉള്ള ചിത്രങ്ങൾക്ക് കടുത്ത വിമർശനങ്ങൾ ആണ് താരം നേരിട്ടത്. എന്നാൽ കഴിഞ്ഞ ദിവസം തന്റെ സഹോദരൻ അനുശ്രീക്ക് മുടി സ്പാ ചെയ്തുകൊടുക്കുന്ന ഒരു വീഡിയോ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോയെ വിമർശിച്ചുകൊണ്ട് പലരും രംഗത് വന്നിരുന്നു. ഇവർക്കെല്ലാവർക്കുമുള്ള മറുപടിയുമായി അനുശ്രീ ലൈവിൽ വന്നിരുന്നു. പല ക്യാമെന്റുകളിലും നേരിട്ട് മറുപടി നൽകാൻ ആഗ്രഹിച്ചുവെന്നും എന്നാൽ ക്യാമെന്റുചെയ്തവരുടെ ഫോൺ നമ്പർ ഇല്ലാത്തതിനാലാണ് ഇങ്ങനെ ഒരു ലീവിൽ താൻ വന്നതെന്നുമാണ് അനുശ്രീ പറഞ്ഞത്.