സാരിക്ക് ഇനി കുറച്ചു നാൾ വിശ്രമം, പുതിയ ലുക്കിൽ തിളങ്ങി അനുശ്രീ!

Anusree Latest Look
Anusree Latest Look

ശാലീന സൗന്ദര്യം കൊണ്ടും നാടൻ രീതിയിലുള്ള വേഷവിധാനം കൊണ്ടും മലയാളികളുടെ ശ്രദ്ധ വളരെ പെട്ടന്ന് തന്നെ പിടിച്ചുപറ്റിയ നടിയാണ് അനുശ്രീ. സാരിയിൽ തന്നെ പല വ്യത്യസ്ത കൊണ്ടുവരാൻ ആണ് അനുശ്രീ കൂടുതലും ശ്രമിച്ചിട്ടുള്ളത്. സിനിമയിൽ ആയാലും ജീവിതത്തിൽ ആയാലും ചുരിദാറും സാരിയുമാണ് അനുശ്രീ കൂടുതലും ഉപയോഗിച്ചിട്ടുള്ളത്. സാരിയാണ് തന്റെ കംഫർട്ടബിൾ ഡ്രസ്സ് എന്ന് അനുശ്രീ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അവാർഡ് വേദികളിൽ ആയാലും മറ്റ് പൊതുപരിപാടികളിൽ ആയാലും അനുശ്രീയെ സാരിയിൽ മാത്രമാണ് കൂടുതലും കാണാറ്. നേരുത്തേ ഒരു അവാർഡ് ചടങ്ങിൽ സാരി ധരിച്ചെത്തിയ അനുശ്രീയെ അല്ലു അർജുൻ വേഷത്തിന്റെ കാര്യത്തിൽ പ്രശംസിച്ചിരുന്നു.

Anusree's Latest Look
Anusree’s Latest Look

ഇപ്പോഴിതാ സാരിക്ക് കുറച്ചു നാളത്തേക്ക് വിശ്രമം നൽകിക്കൊണ്ട് വ്യത്യസ്‌ത വേഷം പരീക്ഷിച്ചിരിക്കുകയാണ് അനുശ്രീ. സ്റ്റൈലിഷ് വേഷത്തിൽ നിൽക്കുന്ന അനുശ്രീയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ. തന്റെ പുതിയ ലൂക്കിലുള്ള ചിത്രം അനുശ്രീ തന്നെയാണ് ഇൻസ്റ്റാഗ്രാം വഴി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഇപ്പോഴും ഉള്ള ലുക്കിൽ നിന്നും ഒരു ചേഞ്ച് താനും ആഗ്രഹിച്ചിരുന്നു എന്നാണു അനുശ്രീ ഈ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ലാബലം ഡിസൈന്‍സ് ഒരുക്കിയ വേഷത്തില്‍ താന്‍ അടിപൊളിയണെന്ന് നടി തന്നെ പറയുന്നു. ഏതായാലും പുതിയ ലുക്കിൽ അതീവ സുന്ദരിയായാണ് അനുശ്രീ എത്തിയിരിക്കുന്നത്.