തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു, വരൻ ആരാണെന്നു അറിയണ്ടേ?

Anushka Shetty going to marry a divorcee director
Anushka Shetty going to marry a divorcee director

തെന്നിന്ത്യൻ സിനിമയിലെ നിര സാന്നിധ്യമാണ് അനുഷ്ക ഷെട്ടി. ചെയ്യുന്ന ചിത്രങ്ങളെല്ലാം വൻ വിജയമാകുന്നതാണ് ഈ ഭാഗ്യ നായികയെ തേടി നിരവധി അവസരങ്ങൾ വരാൻ കാരണവും. നായിക പ്രാധാന്യമുള്ള നിരവധി ചിത്രത്തിലാണ് അനുഷ്ക ഷെട്ടി അഭിനയിച്ചത്. ആ സിനിമകൾ എല്ലാം തന്നെ വൻ വിജയവും ആക്കുകയായിരുന്നു. സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു അനുഷ്ക ഷെട്ടിയുടെ വിവാഹം. ബാഹുബലി താരം പ്രഭാസുമായി അനുഷ്ക പ്രണയത്തിൽ ആണെന്നും വിവാഹം ഉടൻ ഉണ്ടെന്നും തരത്തിലുള്ള വാർത്തകൾ ആയിരുന്നു കൂടുതലും പ്രചരിച്ചിരുന്നത്. എന്നാൽ തങ്ങൾ പ്രണയത്തിൽ അല്ല എന്നും നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും രണ്ടു താരങ്ങളും വെളിപ്പെടുത്തിയിരുന്നു.

Anushka Shetty Photos
Anushka Shetty Photos

ഇപ്പോഴിതാ അനുഷ്ക ഷെട്ടി വിവാഹിതയാകുന്നുവെന്ന തരത്തിലുള്ള വാർത്തകൾ വീണ്ടും പുറത്ത് വരുകയാണ്. എന്നാൽ ഇത്തവണ വരന്റെ സ്ഥാനത് പ്രഭാസ് അല്ല. പകരം സംവിധായകൻ  പ്രകാശ് കോവേലമുഡി ആണ്. ഇരുവരും ഏറെ നാളായി പ്രണയത്തിൽ ആണെന്നാണ് പുറത്തു വരുന്ന വാർത്തകൾ. 2015 ൽ പ്രകാശ് സംവിധാനം ചെയ്ത തെലുങ്ക്-തമിഴ് കോമഡി ചിത്രം സൈസ് സീറോയിൽ അനുഷ്കയായിരുന്നു നായിക. ഇതായിരുന്നു ഇവരുടെ ബന്ധത്തിന് തുടക്കമിട്ടത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ വാർത്തയെപ്പറ്റി അനുഷ്‌കയും പ്രകാശും പ്രതികരിച്ചിട്ടില്ല.

Anushka Shetty
Anushka Shetty

എഴുത്ത് കാരിയും തിരക്കഥാകൃത്തുമായ കനിക ഡില്യനായിരുന്നു പ്രകാശിന്റെ ആദ്യ ഭാര്യ. 2014ലാണ് പ്രകാശും കനികയും ഇരുവരും വേര്‍പിരിഞ്ഞത്.