ജീവിതത്തിലും മേരിയെപോലെ പ്രണയവും തേപ്പുമെല്ലാം ഉണ്ടായിട്ടുണ്ട്: അനുപമ പരമേശ്വരൻ!

Anupama Parameswaran about Love

പ്രേമത്തിലെ മേരിയെ അറിയാത്ത മലയാളികൾ ചുരുക്കമായിരിക്കും. പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് തലവര മാറിയ നടിയാണ് അനുപമ പരമേശ്വരൻ. പ്രേമത്തിൽ നായികയല്ലായിരുന്നുവെങ്കിലും നായികയ്ക്ക് തുല്യമായ വേഷത്തിൽ ആണ് അനുപമ എത്തിയത്. ചിത്രത്തിന്റെ തെലുങ് പതിപ്പിലും അനുപമ എത്തിയതോടെ നിരവധി അവസരങ്ങൾ ആണ് താരത്തെ തേടി തെലുങ്കിൽ നിന്നും എത്തിയത്. പിന്നീടങ്ങോട്ട് അനുപമ തെലുങ്കിൽ തിരക്കുന്ന നടിയായി മാറുകയായിരുന്നു. മലയാളത്തിൽ വേണ്ടാത്ത അവസരങ്ങൾ ലഭിച്ചില്ലെങ്കിലും നിരവധി തെലുങ് ചിത്രത്തിൽ നായികയായി തിളങ്ങാൻ അനുപമയ്‌ക്ക് കഴിഞ്ഞു. ഇപ്പോൾ ഒരു അഭിമുഖത്തിൽ പ്രണയത്തെ കുറിച്ചും തേപ്പിനെക്കുറിച്ചുമെക്കെ തുറന്നു പറയുകയാണ് അനുപമ.

തന്റെ ആദ്യ ചിത്രമായ പ്രേമത്തിലെ മേരിയെ പോലെ തന്റെ വ്യക്തി ജീവിതത്തിലും പ്രണയവും തേപ്പും എല്ലാം ഉണ്ടായിരുന്നുവെന്നാണ് അനുപമ പറഞ്ഞത്. ഏതെങ്കിലും ഒരു ആൺ സുഹൃത്തിനോട് കൂടുതൽ അടുത്താൽ അവർ ഉടനെ കരുത്തും നമുക്ക് അവരോട്പ്രണയമാകുമെന്നു. എന്നാൽ അങ്ങനെ അല്ല എന്ന് പറയുമ്പോൾ അവർ നമ്മളെ തേപ്പുകാരിയെന്നും വിളിക്കും. ആത്മാർത്ഥമായി വര്ഷങ്ങളായി പ്രണയിച്ചിട്ടു അവസാനം പ്രണയം വേണ്ടാന്നു വെക്കുന്ന പെൺപിള്ളേർക്ക് മാത്രമല്ല തേപ്പുകാരിയെന്ന വിളിപ്പേര് കിട്ടുന്നത്, പ്രണയാഭ്യർത്ഥന നിരസിച്ചാലും ഈ പേര് പെൺകുട്ടികൾക്ക് കിട്ടും. അനുപമ പറഞ്ഞു.