രജിനികാന്തിനൊപ്പം വൻ താരനിര, ചരിത്രം എഴുതാൻ ‘അണ്ണാത്ത’ ഒരുങ്ങുന്നു

Annathe Movie
Annathe Movie

തലൈവര്‍168 എന്ന താല്‍ക്കാലിക നാമത്തിൽ അറിയപ്പെട്ട രജനികാന്തിന്റെ 168 മത്തെ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. അണ്ണാത്ത എന്നാണ് ചിത്രത്തിന്റെ പേര്. നിരവധി പ്രത്യേകതകളോട് കൂടിയാണ് ചിത്രം പ്രേക്ഷകർക്ക് മുമ്പിൽ എത്താൻ പോകുന്നത്. വർഷങ്ങൾക്ക് ശേഷം മീനയും ഖുശ്ബുവും രജനികാന്ത് ചിത്രത്തിൽ അഭിനയിക്കുകയാണ്. ദർബാറിനു ശേഷം നയൻതാരയും രജനിയും ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിൽ വക്കീലിന്റെ വേഷം ആണ് നയൻതാരയ്ക്ക് എന്നാണ് സൂചന. കീർത്തി സുരേഷും ഈ രജനി ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു റോളിൽ എത്തുന്നുണ്ട്. രജനികാന്തിന്റെ മകളുടെ വേഷത്തിൽ ആണ് കീർത്തി എത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Thalaivar-168
Thalaivar-168

സിരുത്തൈ ശിവ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗ്രാമീണ പശ്ചാത്തലത്തെ ആസ്പ്പതമാക്കിയാണ്‌ ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ പ്രഖ്യാപന വേള മുതൽ ആകാംക്ഷയിൽ ആണ് ആരാധകർ. ഡി ഇമാന്‍ സംഗീതം നല്‍കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വെട്രിയാണ്. ദീപാവലി റിലീസ് ആയി ചിത്രം ഇറങ്ങുമെന്ന പ്രതീക്ഷയിൽ ആണ് ആരാധകർ. രജിനികാന്ത്, നയൻ‌താര, കീർത്തി സുരേഷ്, മീന, ഖുശ്‌ബു എന്നിവരെ കൂടാതെ പ്രകാശ് രാജ്, സൂരി, സതീഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.