അത് പോലൊരു ആൾകൂട്ടം ഞാൻ ആദ്യമായാണ് കണ്ടത്, ജയറാം-പാർവതി വിവാഹത്തെക്കുറിച്ചു അനില ജോസഫ്!

Anila Joseph about Jayaram-Parvathy Wedding
Anila Joseph about Jayaram-Parvathy Wedding

ജയറാമും പാർവതിയും സിനിമയുടെ ഷൂട്ടിങ് സൈറ്റിലൂടെ കണ്ടു പരിചയപ്പെടുകയും സൗഹൃദം പ്രണയമായി മാറുകയും ശേഷം അത് വിവാഹത്തിൽ കലാശിക്കുകയുമാണ് ചെയ്തത്. ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട ദമ്പതികൾ ആണ് ജയറാമും പാർവതിയും. താര പദവിൽ നിൽക്കുമ്പോൾ തന്നെ പ്രണയിച്ചു വിവാഹം കഴിച്ചതാണ് ഇരുവരും. ഇന്നും വളരെ സന്തോഷത്തോടുകൂടി തന്നെ ഇവരുടെ ദാമ്പത്യ ജീവിതം മുന്നോട്ട് പോകുന്നു. ഇപ്പോൾ ജയറാമിന്റെയും പാര്വതിയുടെയും വിവാഹ ദിവസം ഓർത്തെടുക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റായ അനില ജോസഫ്. അനില ആയിരുന്നു വിവാഹത്തിന് പാർവതിയെ ഒരുക്കിയത്. തുടർന്ന് റിസെപ്ഷനും പാർവ്വതിക് മേക്കപ്പ് ചെയ്തത് അനില തന്നെ.

എന്റെ ആദ്യത്തെ ബ്രൈഡൽ മേക്കപ്പ് ആയിരുന്നു പാർവ്വതിയുടേത്. അത് കൊണ്ട് തന്നെ വധുവായി പാർവതിയെ ഒരുക്കുന്നതിന് എനിക്ക് ആവേശം ആയിരുന്നു. ഇവരുടെ വിവാഹം ഗുരുവായൂരിലും ശേഷം റിസപ്ഷൻ കൊച്ചിയിലുമായിരുന്നു നടന്നത്. വൻ താരനിര തന്നെയാണ് അന്ന് പങ്കെടുത്തത്. അത്ര വലിയ ഒരു ആൾകൂട്ടം ഞാൻ അതിനു മുൻപ് കണ്ടിട്ടില്ലായിരുന്നു. വളരെ ആഘോഷമായാണ് ഇരുവരും വിവാഹിതരായത്. നടി എന്നതിനപ്പുറം പാർവതി എനിക്ക് എന്റെ കുടുംബത്തിലെ ഒരു അംഗം കൂടി ആയിരുന്നു. അത് കൊണ്ട് തന്നെ ഇരുവരുടെ വിവാഹം തനിക്ക് ഏറെ സന്തോഷം ആണ് നൽകിയത്. അനില പറഞ്ഞു.