ആ സിനിമയിലെ കിടപ്പറ രംഗങ്ങളിൽ അഭിനയിച്ചതിൽ ഇപ്പോൾ ഞാൻ വിഷമിക്കുന്നു, തുറന്നു പറഞ്ഞു ആന്‍ഡ്രിയ ജെര്‍മിയ!

Andrea experience after Vada Chennai
Andrea experience after Vada Chennai

ഗായികയായി വന്നു നായികയായി മാറിയ താരമാണ് ആന്‍ഡ്രിയ ജെര്‍മിയ. തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന ഈ താരത്തിന് മികച്ച ആരാധക പിന്തുണയാണ് ഉള്ളത്. ഫഹദിനൊപ്പം അന്നയും റസൂലും എന്ന ചിത്രത്തിൽ അഭിനയിച്ചു മലയാളത്തിലും പ്രിയങ്കരിയായി മാറാൻ ഈ താരത്തിന് കഴിഞ്ഞു. നായിക വേഷം മാത്രമല്ല ആൻഡ്രിയ ചെയ്തു കൊണ്ടിരുന്നത്. വില്ലത്തി വേഷങ്ങളും താരത്തിന് നിഷ്പ്രയാസം വഴങ്ങും. സഹതാരമായും താരം എത്താറുണ്ട്.

Andrea Jeremiah Hot Photoshoot Pics

ധനുഷ് നായകനായി എത്തിയ സിനിമയായിരുന്നു വട ചെന്നൈ. ചിത്രത്തിൽ പ്രധാനപ്പെട്ട വേഷത്തിൽ തന്നെയായിരുന്നു ആൻഡ്രിയ എത്തിയതും. ചിത്രത്തിൽ ഒരു കിടപ്പറ രംഗത്തിൽ ആൻഡ്രിയ അഭിനയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ തനിക്ക് അതിൽ കുറ്റബോധം തോന്നുന്നുവെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ താരം വ്യക്തമാക്കിയത്.

Actress Andrea
Actress Andrea

ചിത്രത്തില്‍ നടന്‍ അമീറിനൊപ്പമാണ് ആന്‍ഡ്രിയ കിടപ്പറ രംഗത്തില്‍ അഭിനയിച്ചത്. ഈ സിനിമയ്ക്ക് ശേഷം താന്‍ സ്റ്റീരിയോ ടൈപ്പ് ചെയ്യപ്പെട്ടു എന്ന് ആന്‍ഡ്രിയ പറയുന്നു. ‘ഇഴുകി ചേര്‍ന്നുള്ള രംഗങ്ങളിലുള്ള കഥാപാത്രങ്ങളുമായി നിരവധി സംവിധായകന്മാരാണ് എന്നെ സമീപിക്കുന്നത്. എന്നാല്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്ത് മടുത്തു. വീണ്ടും വീണ്ടും അങ്ങനെയുള്ള റോളുകള്‍ ചെയ്യില്ല.’എന്നാൽ അഭിനയത്തിന് പ്രാധാന്യം നൽകുന്ന വേഷങ്ങൾ ലഭിക്കുകയാണെങ്കിൽ പ്രതിഫലം പോലും കുറച്ചേ വാങ്ങുവെന്നും താരം കൂട്ടിച്ചേർത്തു.