അന്നയാൾ എന്റെ മാതാപിതാക്കളെയും കുറ്റപ്പെടുത്തി സംസാരിച്ചു: അനശ്വര രാജൻ!

Anaswara Rajan about Her Past
Anaswara Rajan about Her Past

മലയാളികൾ ഏറെ ശ്രദ്ധിച്ച ഒരു താരമാണ് അനശ്വര രാജൻ. തന്റെ ആദ്യ സിനിമ ഉദാഹരണം സുജാത ആണെങ്കിലും തണ്ണീർ മത്തൻ ദിനങ്ങളിലൂടെയാണ് അനശ്വര പ്രേഷകരുടെ പ്രിയങ്കരിയായ താരമായി മാറിയത്. ഏറെ ആരാധകരെയും താരത്തിന് ഈ ചിത്രത്തിലൂടെ ലഭിച്ചു. അതിനു ശേഷവും താരത്തെ തേടി നിരവധി അവസരങ്ങളാണ് എത്തിയത്. സിനിമയ്ക്കു പുറമെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ ഫോട്ടോഷൂട് ചിത്രങ്ങളൊക്കെ മുടങ്ങാതെ അനശ്വര ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോൾ തന്റെ ആദ്യ ചിത്രമായ ഉദാഹരണം സുജാതയ്ക്ക് ശേഷം തൻ നേരിട്ട ഒരു മോശ അനുഭവത്തെ പറ്റി തുറന്നു പറയുകയാണ് അനശ്വര. ഉദാഹരണം സുജാത ഇറങ്ങിയ സമയത്ത് അച്ഛന്റെ അടുത്ത ബന്ധുവിന്റെ വിവാഹത്തിന് പോയി. പൊതുവേ വിവാഹഫോട്ടോകളില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ആളാണ് ഞാന്‍. വിവാഹവീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുമ്ബോള്‍ പയ്യന്റെ കൂടെ ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ എല്ലാവരെയും വിളിച്ചു. അയ്യോ ഞാനില്ല നിങ്ങളെടുക്കെന്ന് പറഞ്ഞ് ഞാന്‍ മാറിക്കളഞ്ഞു. അതൊക്കെ കഴിഞ്ഞ് പിറ്റേ ദിവസം ഒരു സുഹൃത്ത് എനിക്കൊരു ഫെയ്സ്ബുക്ക് പോസ്റ്റ് അയച്ചുതന്നു. തലേന്നാള്‍ കണ്ട ഫോട്ടോഗ്രാഫറുടെതായിരുന്നു ആ പോസ്റ്റ്.

അതിങ്ങനെയായിരുന്നു: ‘കഴിഞ്ഞ ദിവസം ഒരു വിവാഹത്തിന്റെ ഫോട്ടോയെടുക്കാന്‍ പോയപ്പോള്‍ അടുത്തിടെ ഇറങ്ങിയ ഒരു സിനിമയില്‍ അഭിനയിച്ച കുട്ടിയെ കണ്ടു. പത്ത് സിനിമയില്‍ അഭിനയിച്ച അഹങ്കാരഭാവത്തോടെ മുഖം വക്രിച്ച്‌ എന്റെ ക്യാമറയ്ക്ക് മുന്നില്‍ നിന്ന് ആ കുട്ടി തിരിഞ്ഞുനടന്നു. കുട്ടിയുടെ മനസ്സില്‍ അഹങ്കാരം കുത്തിവെച്ചത് സ്വപ്നലോകത്ത് നില്‍ക്കുന്ന മാതാപിതാക്കളാണ്.’ ഇതായിരുന്നു ആ പോസ്റ്റിന്റെ ഉള്ളടക്കം. അതെനിക്കും കുടുംബത്തിനും വലിയ വിഷമമുണ്ടാക്കി.