കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് കോടികളുടെ സംഭവനയുമായി അജിത്!

ലോകമെങ്ങും കൊറോണ ഭീതിയിൽ കഴിയുന്ന ഈ സാഹചര്യത്തിൽ ലോകമെങ്ങും സാമ്പത്തിക മാന്ദ്യവും രൂക്ഷമാകാൻ പോകുകയാണ്. ഇതിൽ നിന്നും തങ്ങളുടെ രാജ്യത്തെ രക്ഷിക്കാനായി നിരവധി സിനിമ താരങ്ങളാണ് കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളുമായി എത്തിയിരിക്കുന്നത്. അക്ഷയ് കുമാറും വിരാട് കൊഹ്ലിയുമെല്ലാം ഇതിനോടകം തന്നെ സംഭാവന ചെയ്തു കഴിഞ്ഞിരുന്നു. ഇപ്പോഴിതാ സംഭവനയുമായി അജിത് കുമാറും എത്തിയിരിക്കുകയാണ്.

Ajith reveals the secret of his successful marriage life
Ajith reveals the secret of his successful marriage life

കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സഹായവുമായി എത്തിയിരിക്കുകയാണ് തല അജിത്ത്. അജിത്ത് 1.25 കോടി രൂപയാണ് നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും 50 ലക്ഷം രൂപ വീതവും സിനിമാസംഘടനയായ ഫെഫ്‌സിയുടെ കീഴിലെ ദിവസവേതനക്കാര്‍ക്ക് 25 ലക്ഷം രൂപയുമാണ് അജിത് നല്‍കിയിരിക്കുന്നത്.