ഇതിൽ ഏതാണ് ഒറിജിനൽ ഐശ്വര്യ റായ്? സംശയവുമായി ആരാധകർ!

Aishwarya Rai Dupe

ലോകസുന്ദരിയായ ഐശ്വര്യ റായിയെ അറിയാത്തവരായി ആരും തന്നെയില്ല. വിവാഹശേഷം സിനിമയിൽ അത്ര സജീവം അല്ലങ്കിലും താരം സിനിമ ലോകത്ത് നിന്നും പൂർണ്ണമായി പിന്മാറിയിട്ടില്ല. ഭർത്താവിനും കുഞ്ഞിനുമൊപ്പം സന്തോഷത്തോടെ കഴിഞ്ഞു വരികയാണ് താരം ഇപ്പോൾ. എന്നാൽ സോഷ്യൽ ലോകം ഇപ്പോൾ ഒരു വലിയ കണ്ടെത്തൽ നടത്തിയിരിക്കുകയാണ്. ഐശ്വര്യ റായ് മായി സാദൃശ്യം ഉള്ള മറ്റൊരു നടിയെയാണ് ഇപ്പോൾ സോഷ്യൽ ലോകം കണ്ടെത്തിയിരിക്കുന്നത്. മറാഠി നടിയും ടിക് ടോക് താരവുമായ മാനസി നായിക് ആണ് ഐശ്വര്യ റായിയുമായുള്ള സാദൃശ്യത്തെ തുടര്‍ന്ന് ഇപ്പോൾ ചർച്ചാവിഷയം ആയിരിക്കുന്നത്.

ടിക്ടോകില്‍ നാല് ദശലക്ഷം പേര്‍ പിന്തുടരുന്ന താരമാണ് മാനസി. ഇവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അവരുടെ വിവിധ കാലത്തെ ചിത്രങ്ങളുണ്ട്. മാത്രമല്ല വീഡിയോ പോസ്റ്റുകളുമുണ്ട്. മാനസിയുടെ പഴയ ചിത്രത്തിലും അവര്‍ക്ക് ഐശ്വര്യയുമായി പ്രകടമായ സാദൃശ്യം ഉണ്ടെന്ന് പലരും അഭിപ്രയപ്പെടുന്നു. കൂടുതലായും ജോധ അക്ബര്‍ എന്ന സിനിമയിലെ ഐശ്വര്യയുടെ വേഷവും ആയി മാനസിക്ക് അപാര സാദൃശ്യമാണ് ഉള്ളതെന്നണ് ആരാധകർ പറയുന്നത്.