ഐശ്വര്യയുടെ ആ നാടൻ സൗന്ദര്യമെക്കെ എവിടെപ്പോയി? താരത്തിന്റെ ചിത്രത്തിന് സംശയങ്ങളുമായി ആരാധകർ!

Aishwarya Lekshmi Old Photo
Aishwarya Lekshmi Old Photo

മായനദി എന്ന ഒറ്റച്ചിത്രം കൊണ്ട് തന്നെ മലയാളികളുടെ മനം കവർന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. നിവിൻ ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം എങ്കിലും മായനദിയാണ് താരത്തിന്റെ നായികാപദവി ഉയർത്തിയ ചിത്രം. ഇപ്പോഴിതാ ഐശ്വര്യയുടെ മോഡലിംഗ് ചെയ്യുന്ന കാലത്തെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ചിത്രം കണ്ടു അമ്പരന്നിരിക്കുകയാണ് ആരാധകർ. സെറ്റുസാരിയും ജിമിക്കയും അണിഞ്ഞു നാടൻ സൗന്ദര്യത്തിൽ ഉള്ള ഐശ്വര്യയെ ആണ് ചിത്രത്തിൽ കാണുന്നത്. ഒറ്റ നോട്ടത്തിൽ ഐശ്വര്യയുടെ ചിത്രമാണ് അത് എന്ന് മനസിലാകില്ല എങ്കിലും കുറച്ചു സൂക്ഷിച്ചു നോക്കിയാൽ അത് ഐശ്വര്യ തന്നെ ആണെന്ന് മനസിലാകും.

Aishwarya Lekshmi
Aishwarya Lekshmi

അന്നും ഇന്നും സുന്ദരി തന്നെ, എന്തൊരു ശാലീനത തുടങ്ങി നിരവധി കമെന്റുകൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്. ഇത് ഐശ്വര്യ തന്നെ ആണോ എന്ന ചോദ്യം ചോതിക്കുന്നവരുടെ എണ്ണവും കുറവല്ല. മായനാദിക്കു ശേഷം വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണമിയും, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ബ്രദേഴ്സ് ഡേ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

Aishwarya Lakshmi Old Photo
Aishwarya Lakshmi Old Photo

ഇപ്പോള്‍ വിശാല്‍ ചിത്രം ആക്ഷനിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഐശ്വര്യ. ഇനി വരാനിരിക്കുന്ന മണിരത്നം ചിത്രം പൊന്നിയിന്‍ ശെല്‍വനിലും ശ്രദ്ധേയമായ കഥാപാത്രത്തെ ഐശ്വര്യ അവതരിപ്പിക്കുന്നുണ്ട്.