ടോവിനോ തോമസ് നായകനായി എത്തിയ മായനദി എന്ന ഒറ്റച്ചിത്രം കൊണ്ട് തന്നെ മലയാളികളുടെ മനം കവർന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. നിവിൻ ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം എങ്കിലും മായനദിയാണ് താരത്തിന്റെ നായികാപദവി ഉയർത്തിയ ചിത്രം. ലോക്ക് ടൗണിൽ താരവും തന്റെ കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്ന. മറ്റ് താരങ്ങളെ പോലെ ഐശ്വര്യയും സോഷ്യൽ മീഡിയയിൽ സജീവമാണ്. പെണ്മക്കളുടെ ഇഷ്ടവിനോദം ആണ് അമ്മമാരുടെ സാരി ഉടുക്കുക എന്നത്. ഐശ്വര്യയും അത് പോലെ ഒരു പെൺകുട്ടി തന്നെ ആണെന്ന് തെളിയിച്ചിരിക്കുകയാണ്.

തന്റെ അമ്മയുടെ പഴയ സാരിയിൽ പുതിയ ലുക്കിലുള്ള തന്റെ ചിത്രം ഐശ്വര്യ തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരേ സാരി അണിഞ്ഞ തന്റെയും അമ്മയുടെയും ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
നീല നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരിയായാണ് താരത്തെ കാണുന്നത്. താരത്തിന്റെ പോസ്റ്റിനു താഴെ മികച്ച പ്രതികരണങ്ങളുടെ ആരാധകരും എത്തിയിരിക്കുകയാണ്. എം ബി ബി എസ് പഠനം പൂർത്തിയാക്കിയതിനു ശേഷം സിനിമയിലേക്ക് എത്തിയ താരം കുറച്ചു നാളുകൾ കൊണ്ട് തന്നെ പ്രേഷകരുടെ പ്രിയ നായികയായി മാറുകയായിരുന്നു.