വ്യത്യസ്തമായ ചിത്രവുമായി അഹാന, ഏറ്റെടുത്ത് ആരാധകരും!

Ahaana Krishna's latest photo goes viral
Ahaana Krishna's latest photo goes viral

വളരെ കുറച്ച് സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് അഹാന. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ താരപുത്രിയാണ് അഹാന കൃഷ്ണ. പിന്നീട് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ അനിയത്തി കഥാപാത്രമായി എത്തി. ശേഷം ടോവിനോയുടെ നായികയായി എത്തിയ ലൂക്ക എന്ന ചിത്രം താരത്തിനു നിരവധി ആരാധകരെയാണ് സമ്മാനിച്ചത്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ മറ്റ് വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ കൊറോണ സമയത്ത് അഹാന പങ്കുവെച്ച പുതിയൊരു ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

തന്റെ അടി വയറ്റിൽ നിന്നും പൂമ്പാറ്റകൾ പറന്നു വരുന്ന മനോഹരമായ ഒരു ചിത്രമാണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ഒരു ആരാധകൻ എഡിറ്റ് ചെയ്ത് നൽകിയ ചിത്രമാണ് ഇതെന്നും താരം ഇൻസ്റ്റാഗ്രാം പോസ്റ്റിനൊപ്പം കുറിച്ചിട്ടുണ്ട്. കൂടാതെ ചിത്രം എഡിറ്റ് ചെയ്ത ആരാധകനു തന്റെ നന്ദിയും താരം അറിയിച്ചിട്ടുണ്ട്. ഏതായാലും ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഈ മനോഹര ചിത്രത്തിന് ചുവടെ കമെന്റുമായി നിരവധി ആരാധകർ ആണ് എത്തിയിരിക്കുന്നത്.