ശരിക്കും ആ സമയത്ത് ഞാൻ വീർപ്പുമുട്ടി കഴിയുകയായിരുന്നു: അഥിതി രവി!

സണ്ണി വെയ്ന് ഒപ്പം അലമാര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് അഥിതി രവി. കുറച്ചു സിനിമകൾ കൊണ്ട് തന്നെ താരം നിരവധി ആരാധകരെ സ്വന്തമാക്കി. വളരെ പെട്ടന്നാണ് താരം പ്രേഷകരുടെ മനസ്സിൽ സ്ഥാനം നേടിയത്. മലയാളത്തിന് പുറമെ തമിഴിലും അഥിതി തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. ഇപ്പോൾ താൻ എങ്ങനെയാണ് സിനിമയിലേക്ക് എത്തിയതെന്നും താൻ നേരിട്ട പ്രതിസന്ധികൾ ഏതൊക്കെയാണെന്നും തുറന്നു പറയുകയാണ് താരം ഇപ്പോൾ.

കുറച്ചു പ്രയാസങ്ങൾ സഹിച്ചതിനു ശേഷമാണ് താൻ സിനിമയിലേക്ക് എത്തിയത്. പതിനെട്ട് വയസ്സായപ്പോഴേക്കും ഞാൻ വീട്ടിൽ പറഞ്ഞിരുന്നു സിനിമ ആണ് തന്റെ വഴിയെന്നും തന്റെ ഈ ആഗ്രഹം സാധിച്ചു തരണമെന്നും. ആ സമയത് കുറച്ചു ആഡ് ഫിലിംസൊക്കെ ചെയ്ത് നിൽക്കുന്ന സമയമായിരുന്നു. അപ്പോഴാണ് അലമാരിയിലേക്ക് ക്ഷണം വന്നത്. വീട്ടുകാർ പൂർണ പിന്തുണ നൽകി പിന്നിൽ തന്നെ ഉണ്ടായിരുന്നു. അതോടെ ഞാൻ സിനിമയെ മനസ് തുറന്നു സ്നേഹിച്ചു തുടങ്ങുകയായിരുന്നു. ഇപ്പോൾ ഞാനും ഹാപ്പി, വീട്ടുകാരും ഹാപ്പി. അഥിതി പറഞ്ഞു.

പ്രശസ്ത ഗായകൻ സിദ്ധാർത്ഥിനൊപ്പം അഥിതി നായികയായി എത്തിയ ആൽബം യുവാക്കളുടെ ഇടയിൽ വലിയ തരംഗം ആയിരുന്നു. അതിനുശേഷമാണ് അഥിതി സിനിമയിലേക്ക് എത്തിയത്.