ടെലിവിഷൻ അവതാരത്തിലൂടെ അരങ്ങേറ്റം കുറിച്ച ആദിൽ എബ്രാഹിം വളരെ പെട്ടന്ന് തന്നെയാണ് പ്രേഷകരുടെ മനസ്സിൽ സ്ഥലം പിടിച്ചു പറ്റിയത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ പേളി മാണിക്കൊപ്പമാണ് ആദിൽ പ്രേഷകരുടെ സ്വീകരണ മുറിയിൽ എത്തിയിരുന്നത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു അഭിനയത്തിലും തന്റെ കഴിവ് തെളിയിച്ചിരുന്നു

അടുത്തിടെയാണ് താരം വിവാഹിതനായത്. ആർഭാടപൂർവമുള്ള വിവാഹത്തിൽ നിരവധി താരങ്ങളാണ് പങ്കെടുത്തിരുന്നത്. തൃശൂർ സ്വദേശിയായ നിമിഷയാണ് താരത്തിന്റെ വധു. ഇപ്പോഴിതാ താരം തന്റെ ആരാധകരുമായി പങ്കുവെച്ച ഒരു ചിത്രം ശ്രദ്ധേയമാകുകയാണ്. ഇല്ല പെണ്ണെ വിടില്ല എന്നെ കൊന്നാലും ഞാൻ പിടി വിടില്ല എന്നാണ് ആദിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്, നിമിഷ നേരം കൊണ്ടാണ് പോസ്റ്റ് വൈറൽ ആയി മാറിയത്. അവതാരകനായി തുടക്കം കുറിച്ച് പിന്നീട് അഭിനേതാവായി മാറിയ താരങ്ങളിലൊരാളാണ് ആദില്‍ ഇബ്രാഹിം.

എഞ്ചിനീയറിംഗ് കഴിഞ്ഞ് ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു ആദില്‍ അഭിനയം തുടങ്ങിയത്.