വൈറസിന് രണ്ടാം ഭാഗം ഉണ്ടാകുമോ? ആഷിഖിന്റെ മറുപടി!

Aashiq abu about Virus second part
Aashiq abu about Virus second part

കുഞ്ചാക്കോ ബോബന്‍, പാര്‍വതി, ടോവിനോ തോമസ്, ആസിഫ് അലി, സൗബിന്‍, ഇന്ദ്രജിത്ത്, റീമ കല്ലിങ്കല്‍, മഡോണ സെബാസ്റ്റ്യന്‍, ശ്രീനാഥ് ഭാസി തുടങ്ങി വലിയൊരു താരനിരയെ അണിനിരത്തി ആഷിഖ് അബു സംവിധാനം ചെയ്ത് ചിത്രമാണ് വൈറസ്. കേരളത്തിൽ ഉണ്ടായ നിപ്പ വൈറസിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന് മികച്ച പ്രേകഷ സ്വീകാര്യത ആയിരുന്നു ലഭിച്ചത്. മാത്രവുമല്ല ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയമാണ് കൈവരിച്ചത്. ചിത്രം ഇറങ്ങിയത് മുതലുള്ള ആരാധകരുടെ സംശയം ആയിരുന്നു ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന്.

കഴിഞ്ഞ ദിവസം ആഷിഖ് അബു ഇൻസ്റ്റാഗ്രാമിൽ ആസ്‌ക് മി എ ക്വസ്റ്റ്യനില്‍ എത്തിയിരുന്നു. അവിടെയും ആളുകൾക്ക് അറിയേണ്ടത് വൈറസിന്റെ രണ്ടാം ഭാഗത്തെ പറ്റി ആയിരുന്നു. വൈറസ് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിനാണ് വളച്ചുകെട്ടില്ലാതെ ‘നോ’ എന്ന് ആഷിഖ് അബു മറുപടി നല്‍കിയിരിക്കുന്നത്. മറ്റേത് സംവിധായകനാണെങ്കിലും ‘ഇപ്പോള്‍ അതിനെ കുറിച്ചു ചിന്തിക്കുന്നില്ല, അതല്ലെങ്കില്‍ ഭാവിയില്‍ പ്രതീക്ഷിക്കാം, അല്ലെങ്കില്‍ ആലോചിക്കാവുന്നതാണ്’തുടങ്ങിയ മറുപടികളാവും പറയുക. എന്നാല്‍ വൈറസിന് രണ്ടാം ഭാഗം ഉണ്ടാവില്ല എന്ന് വളരെ വ്യക്തമായി ആഷിഖ് അബു വെളിപ്പെടുത്തിയിരിക്കുകയാണ്.