സുരേഷ് ഗോപിയുടെ തകർപ്പൻ തിരിച്ചുവരവ്, വരനെ ആവിശ്യമുണ്ട് റിവ്യൂ വായിക്കാം

Varane Avishyamund Movie Review
Varane Avishyamund Movie Review

ഒരു ഇടവേളയ്‌ക്കു ശേഷം സുരേഷ് ഗോപി സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയിരിക്കുന്ന ചിത്രമാണ് വരനെ ആവിശ്യമുണ്ട്. ദുൽഖർ സൽമാനും കല്യാണി പ്രിയദർശനും ആണ് ചിത്രത്തിൽ നായിക-നായകന്മാരായി വേഷമിടുന്നത്. ശോഭനയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. കല്യാണിയുടെ ‘അമ്മ ആയാണ് ശോഭന എത്തുന്നത്. ഇവരെ കൂടാതെ ഉർവശി, ലാലു അലക്സ്, മേജർ രവി, കെ പി എസ് സി ലളിത തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.

Varane Avishyamund Collection
Varane Avishyamund Collection

വരനെ ആവിശ്യമുണ്ട് റിവ്യൂ 

2020 ലെ ഫാമിലി ഹിറ്റ്‌ ലിസ്റ്റിൽ ഇടം പിടിച്ച ആദ്യ സിനിമ എന്നു വേണേൽ പറയാം വരനെ ആവിശ്യമുണ്ട്. ഒരു പക്കാ ഫീൽ ഗുഡ് സിനിമ ആണ്, പടത്തിനെ കുറിച് സ്പോയിലേർസ് തരാൻ ഉദ്ദേശിക്കുന്നില്ല. ഒരു ഇടവേളക്കു ശേഷം സിനിമയിലേക്കു വൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് ശോഭന ചേച്ചിയും സുരേഷേട്ടനും. ദുല്ഖറും കല്യാണി പ്രിയദർശനും അവരുടെ ഭാഗം സൂപ്പർ ആയിട്ടു ചെയ്തു കല്യാണിക് കിട്ടാവുന്നതിൽ ഏറ്റവും ബെസ്റ്റ് ടീം ആണ് തുടക്കത്തിൽ തന്നെ കിട്ടിയത് അത് വലിയ ഒരു ഭാഗ്യം ആണെന് വേണം കരുതാൻ. സത്യത്തേട്ടന്റെ പടത്തിലെ സ്ഥിരം സാനിധ്യം ആയ ലളിത ചേച്ചിയും തകർത്തു പടത്തിൽ,, ചെറിയ റോൾ ആണെങ്കിലും ലാലു അലെക്സും പ്വോളിച്ചു ഫീൽ ഗുഡ് സിനിമകളുടെ തമ്പുരാൻ ആയ അച്ഛന്റെ വില കാത്തു അനുപ് സത്യൻ അന്തിക്കാട്.

Varane Aavishyamund Review
Varane Aavishyamund Review

ആദ്യ പകുതി ഒരുപാട് ചിരിക്കാൻ ഉണ്ട് ചിത്രത്തിൽ. സെക്കന്റ്‌ ഹാൾഫിൽ ചെറിയ ലാഗ്ഗിങ്‌ ഉണ്ടെങ്കിലും അത് ആസ്വാദനത്തെ അധികം ബാധിച്ചിട്ടില്ല,പ്രേക്ഷകരെ ഒട്ടും മടുപ്പിക്കാതെ തന്നെ കഥ മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്. മലയാളി തനിമയുള്ള പാട്ടുകളും പടത്തിന്റെ ഹൈലൈറ് ആണ്. ധൈര്യമായിട്ടു ഫാമിലിയേം കൊണ്ട് കാണാൻ പറ്റിയ പടം ആണ്. അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ദുൽഖർ സൽമാൻ ആണ്. ഉർവശി, മേജർ രവി, ലാലു അലക്സ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ കല്യാണി പ്രിയദർശന്റെ അഭിനയത്തെ പറ്റി പറയാതെ വയ്യ. ദുൽഖറിനൊപ്പം മികച്ച പ്രകടനം ആണ് കല്യാണി കാഴ്ച വെച്ചത്.