ഷറഫുദീന്റെ ഈ വർഷത്തെ പിറന്നാൾ അദൃശ്യം ടീമിനോപ്പം..!!

ജോജു ജോർജ് , നരേൻ, ഷറഫുദീൻ എന്നിവർ ആദ്യമായി ഒന്നിക്കുന്ന അദൃശ്യം എന്ന ഏറ്റവും പുതിയ സിനിമയുടെ ടീമംഗങ്ങൾക്കൊപ്പം ഷറഫുദീൻ ജന്മദിനം ആഘോഷിച്ചു.

ഷറഫുദീന്റെ ജന്മദിനത്തോട് അനുബന്ധിച്ചു അദൃശ്യത്തിന്റെ സോളോ പോസ്റ്ററും ടീം പുറത്തിറക്കി. ഫോറൻസിക്, കള എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ബാനർ ആയ ജുവിസ് പ്രൊഡക്ഷന്സിനോട് ചേർന്ന്, യു എ എൻ ഫിലിം ഹൗസ് , എ എ എ ആർ പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായി നിർമ്മിച്ച് നവാഗത സംവിധായകൻ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അദൃശ്ശ്യം. പവിത്ര ലക്ഷ്മി , ആത്മീയ രാജൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന അദൃശ്യത്തിലൂടെ കായൽ ആനന്ദി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു.

 

ഒട്ടനവധി താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം മലയാളം തമിഴ് എന്നിങ്ങനെ രണ്ടു ഭാഷകളിലാണ് ഒരുങ്ങുന്നത്. പ്രമുഖ താരങ്ങളായ പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്കാന്ത്, സിനിൽ സൈൻയുദീൻ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്.