വീണ്ടും ഹിറ്റടിച്ചു വൈശാഖ്..! നൈറ്റ്‌ ഡ്രൈവിനെ ഇരുകയ്യും നീട്ടി സ്വീകരിച്ച് പ്രേക്ഷകർ.!

ബ്രമാണ്ട ചിത്രങ്ങളുടെ സംവിധായകൻ എന്ന് അറിയപ്പെടുന്ന മലയാളത്തിന്റെ പ്രിയ സംവിധായകൻ ഒരുക്കിയ നൈറ്റ്‌ ഡ്രൈവ് വെള്ളിയാഴ്ച പ്രദർശനത്തിന് എത്തി. യുവ താരങ്ങളായ അന്ന ബെൻ, റോഷൻ മാത്യൂസ്, ഇന്ദ്രജിത് സുകുമാരൻ എന്നിവർ പ്രധാന വേഷം ചെയ്ത നൈറ്റ്‌ ഡ്രൈവ് ഒരു ത്രില്ലെർ ആണ്. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തിൽ ഒരു ത്രില്ലെർ ചിത്രം എത്തുന്നത് അതൊക്കെ കൊണ്ടും ചിത്രത്തിന്റെ ഗംഭീര മേക്കിങ് മികവ് കൊണ്ടും ചിത്രം ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. നവാഗതനായ അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്

വേട്ടയാടപ്പെട്ടവർ വേട്ടക്കാരായി മാറുന്നു എന്ന് ക്യാപ്ഷനോടെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിൽ പരിചിതമല്ലാത്ത ശൈലിയിലുള്ള ചിത്രമാണ് സിദ്ദിഖ്, രഞ്ജി പണിക്കർ, കലാഭവൻ ഷാജോൺ, കൈലാഷ്, അലക്സാണ്ടർ പ്രശാന്ത്, ശ്രീവിദ്യ, സോഹൻ സീനുലാൽ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

വൈശാഖ് ചിത്രങ്ങളിൽ സ്ഥിരമായി ക്യാമറ കൈകാര്യം ചെയ്യുന്ന ഷാജികുമറാണ് ഛായഗ്രഹകൻ. രഞ്ജിൻ രാജനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. കൊച്ചിയിൽ ഒറ്റ ഷെഡ്യൂളിൽ പൂർത്തികരിച്ച ചിത്രമാണ് നൈറ്റ് ഡ്രൈവ്.മമ്മൂട്ടി ചിത്രം മധുരരാജയ്ക്ക് ശേഷമെത്തുന്ന വൈശാഖ് ചിത്രമാണ് നൈറ്റ് ഡ്രൈവ്. വൈശാഖിന്റെ പതിവ് മാസ് ചിത്രങ്ങളിൽ മാറി അൽപം തില്ലർ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണിത്. ഉദയകൃഷ്ണയുടെ രചനയിൽ മോഹൻലാലിനെ നായകനാക്കി വരാനിരിക്കുന്ന മോൺസ്റ്ററാണ് വൈശാഖിന്റെ അടുത്ത ചിത്രം.